ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ്-19 രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 28,637 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ദ്ധനയാണിത്. 551 പേര്‍ കൂടി വൈറസ് ബാധയേറ്റ് മരണപ്പെട്ടിട്ടുണ്ട്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 8,49,553 ആയി ഉയര്‍ന്നു. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ അതീവ ഗുരുതരമായി തുടരുകയാണ്. 22,674 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ച് മരണപ്പെട്ടിരിക്കുന്നത്.
കര്‍ണാടകയില്‍ തുടര്‍ച്ചയായ രണ്ടാം ദിനമാണ് പ്രതിദിന രോഗികളുടെ എണ്ണം രണ്ടായിരത്തിലേറെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള മഹാരാഷ്ട്രയില്‍ മരണം പതിനായിരം കടന്നു. പ്രതിദിന രോഗബാധ ആദ്യമായി എണ്ണായിരമാണ് ഇവിടെ. ഓക്‌സിജന്‍ സഹായം വേണ്ട കൊവിഡ് രോഗികളുടെ എണ്ണം രാജ്യത്ത് ഉയരുകയാണെന്ന് ആരാഗ്യമന്ത്രാലയം അറിയിച്ചു. ഏഴ് ശതമാനം രോഗികള്‍ക്ക് ഓക്‌സിജന്‍ പിന്തുണ വേണ്ടിവരുന്നു എന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലത്തിന്റെ കണക്ക്. ആശുപത്രികളില്‍ കൂടുതല്‍ സൗകര്യങ്ങളേര്‍പ്പെടുത്തേണ്ടി വരുമെന്നാണ് സ്ഥിതിഗതികള്‍ നല്‍കുന്ന സൂചന.
അതേസമയം കേരളത്തില്‍ ഇന്നലെ 488 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രണ്ട് പേര്‍ മരണപ്പെട്ടു. രോഗം സ്ഥിരീകരിച്ചവരില്‍ 167 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 76 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 234 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 57 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 51 പേര്‍ക്കും, എറണാകുളം ജില്ലയിലെ 35 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 29 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 27 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 10 പേര്‍ക്കും, കൊല്ലം ജില്ലയിലെ 9 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 7 പേര്‍ക്കും, തൃശൂര്‍, കോട്ടയം ജില്ലകളിലെ 4 പേര്‍ക്ക് വിതവും, കണ്ണൂര്‍ ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.