small icons
small icons

ബഹ്‌റൈനില്‍ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ മലപ്പുറം സ്വദേശി വിമാനത്തില്‍ കുഴഞ്ഞുവീണ് മരിച്ചു

WhatsApp Image 2025-07-16 at 11.45.42 AM

മനാമ: ബഹ്‌റൈനില്‍ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തില്‍ കുഴഞ്ഞു വീണ് യുവാവ് മരിച്ചു. മലപ്പുറം പുത്തനത്താണി പുന്നത്തല സ്വദേശി മുഹമ്മദ് അഫ്‌സല്‍ (27) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് കരിപ്പൂരിലേക്ക് പോയ വിമാനത്തില്‍ വെച്ചാണ് അഫ്‌സലിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതും കുഴഞ്ഞു വീണതും.

വിമാനം കരിപ്പൂര്‍ വിമാനത്താവളത്തിലിറക്കിയ ശേഷം അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ട് മാസം മുമ്പാണ് അഫ്‌സല്‍ ബഹ്‌റൈനിലെത്തിയത്. കോള്‍ഡ് സ്റ്റോറിലെ ജീവനക്കാരനായിരുന്നു.

ദിവസങ്ങള്‍ക്ക് മുമ്പ് അഫ്‌സലിന് പനി ബാധിച്ചിരുന്നു. സ്വകാര്യം ക്ലിനിക്കില്‍ പരിശോധന നടത്തുകയും ചെയ്തു. ആരോഗ്യത്തില്‍ വലിയ പുരോഗതി കാണാത്തതിനെ തുടര്‍ന്ന് നാട്ടിലേക്ക് ചികിത്സക്കായാണ് പോയത്. പിതാവ്: മുഹമ്മദ്. മാതാവ്: ആമിന. സഹോദരിമാര്‍: ഹാജറ, തസ്‌നീമ, ഉമ്മുകുല്‍സു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

അൽ ഹിലാലിന്റെ ‘ലെറ്റ്‌സ് പെയിന്റ് ബഹ്‌റൈൻ പിങ്ക്’ ക്യാമ്പയിന് സമാപനം; 10 ശാഖകളിലായി സ്തനാർബുദ ബോധവൽക്കരണവും സൗജന്യ പരിശോധനയും നടന്നു; സമാപന ചടങ്ങിൽ ആർട്ട് ലേലത്തിലൂടെ 2,500 ദിനാർ സമാഹരിച്ചു

error: Content is protected !!