ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ദിനംപ്രതി കുതിച്ചുയരുന്നു. 24 മണിക്കൂറില്‍ 28701 പേര്‍ക്ക് രോഗം ബാധിച്ചതോടെ രാജ്യത്തെ രോഗികളുടെ എണ്ണം 8,78, 254 ലക്ഷമായി ഉയര്‍ന്നു. ഇന്ത്യയിലെ പ്രതിദിന കോവിഡ് കണക്കുകളില്‍ ഏറ്റവും കൂടുതലാണിത്. ഇന്നലെ മാത്രം 500 പേര്‍ മരിച്ചു. 23,174 ആണ് രാജ്യത്തെ ആകെ മരണ നിരക്ക്. അതേസമയം കഴിഞ്ഞ പത്ത് ദിവസത്തിനിടെ 2 ലക്ഷം പേരാണ് കോവിഡില്‍ നിന്ന് മുക്തി നേടിയത്. ഇതുവരെ 553471 പേര്‍ക്ക് രാജ്യത്താകെ രോഗം ഭേദമായി. കഴിഞ്ഞ 24 മണിക്കൂറില്‍ 2,19,103 പേരുടെ സാംപിള്‍ പരിശോധനക്കയച്ചിട്ടുണ്ടെന്ന് ഐസിഎംആര്‍ അറിയിച്ചു. 1,18,06,265 ടെസ്റ്റുകളാണ് ഇന്ത്യയില്‍ ഇതുവരെ നടത്തിയത്.
ഇന്ത്യയിലെ പ്രധാന ഹോട്ട്സ്പോട്ടായ മഹാരാഷ്ട്രയില്‍ ആകെ രോഗികളുടെ എണ്ണം 2,50,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 7,827 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. 173 പേര്‍ മരണപ്പെട്ടതോടെ ആകെ മരണ നിരക്ക് 10,289 ആയി. കര്‍ണ്ണാടക, ഉത്തര്‍പ്രദേശ്, ആന്ധപ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലും പ്രതിദിന രോഗബാധയില്‍ വര്‍ധനവാണ് ഉണ്ടാകുന്നത്. ഡല്‍ഹിയില്‍ അതേസമയം പ്രതിദിന രോഗബാധ കണക്കില്‍ കുറവുണ്ട്. 1,573 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചത്. പ്രതിദിന രോഗബാധ ഡല്‍ഹിയില്‍ 28 ദിവസത്തിന് ശേഷമാണ് 2000ത്തില്‍ താഴെ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം കേരളത്തില്‍ ഇന്നലെ (ജൂലൈ 12) 435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 59 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 57 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 56 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 50 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 40 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 39 പേര്‍ക്കും, തൃശൂര്‍, വയനാട് ജില്ലകളില്‍ നിന്നുള്ള 19 പേര്‍ക്കുവീതവും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും , കോട്ടയം ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്.്