മനാമ: ബഹ്‌റൈനില്‍ ഇന്ന് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. 471 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 274 പേര്‍ പ്രവാസികളാണ്. നിലവില്‍ 4407 പേരാണ് വൈറസ് ബാധയേറ്റ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 47 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
അതേസമയം രാജ്യത്ത് 597 പേര്‍ കൂടി രോഗമുക്തരായിട്ടുണ്ട്. ഇതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം 28425 ആയി ഉയര്‍ന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുകയാണ് ഇതുവരെ 666248 പേരെയാണ് കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം രണ്ട് പ്രവാസികള്‍ ഉള്‍പ്പെടെ നാല് പേര്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നു. 29ഉം 48ഉം വയസുള്ള പ്രവാസികളാണ് മരിച്ചത്. കൂടാതെ 68ഉം80ഉം വയസുള്ള ബഹ്‌റൈനി പൗരന്മാരും മരണപ്പെട്ടു. ഇതുവരെ 109 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരണപ്പെട്ടിരിക്കുന്നത്.