മനാമ: ബലിപെരുന്നാളിന് ശേഷം കിംഗ് ഫഹദ് കോസ് വേ തുറക്കും. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് സൗദി അറേബ്യയെയും ബഹ്റൈനെയും ബന്ധിപ്പിക്കുന്ന കോസ് വേ അനിശ്ചിത കാലത്തേക്ക് അടച്ചിടുന്നത്. നിലവില്‍ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ജൂലൈ 31നാണ് ബലിപെരുന്നാള്‍ പ്രതീക്ഷിക്കുന്നത്. അങ്ങനെ വന്നാല്‍ കോസ് വേ ആഗസ്റ്റ് ഒന്നിന് തുറക്കും.
സൗദി വൃത്തങ്ങളെ ഉദ്ധരിച്ച് ഗള്‍ഫ് ഡെയ്ലി ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കോസ് വേ തുറക്കുന്നതോടെ ബഹ്റൈനില്‍ നിന്ന് സൗദിയിലേക്ക് വിനോദ സഞ്ചാരികള്‍ ഉള്പ്പെടെയുള്ളവരെത്തുമെന്നാണ് സൂചന. എന്നാല്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇക്കാര്യം ഉറപ്പിക്കാനാവില്ല. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വരുന്നതോടെ വ്യക്തത കൈവരും.