bahrainvartha-official-logo
Search
Close this search box.

പ്രവാസി വിദ്യര്‍ത്ഥികള്‍ക്കായി കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മറ്റി വനിതാ വിംഗ് ‘ലളിതം മലയാളം’ പാഠ്യപദ്ധതിയൊരുക്കുന്നു; രജിസ്റ്റ്‌ട്രേഷന്‍ ആരംഭിച്ചു

kmcc

മനാമ: പ്രവാസി വിദ്യാര്‍ത്ഥികള്‍ക്കായി കെഎംസിസി കോഴിക്കോട് ജില്ലാകമ്മറ്റിയുടെ വനിതാ വിംഗ് മലയാളം പാഠശാല ക്ലാസ്സില്‍ ചേര്‍ന്നു പഠിക്കാന്‍ അവസരമൊരുക്കുന്നു. ബഹ്റൈന്‍ കെഎംസിസി കോഴിക്കോട് ജില്ലാ മിഷന്‍ 50 പദ്ധതിയുടെ ഭാഗമായിട്ടാണ് പദ്ധതി. പ്രഗത്ഭരായ അധ്യാപകരുടെ കാര്‍മ്മികേയത്വത്തിലായിരിക്കും പരിപാടി നടക്കുകയെന്ന് കെ.എം.സി.സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ആറു വയസ്സ് മുതല്‍ പതിമൂന്നു വയസ്സ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായിരിക്കും അവസരം ലഭിക്കുക. പ്രതിസന്ധി സമയത്ത് മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തം ഭാഷ പഠിക്കാനുള്ള അവസരം നഷ്ടമാകരുതെന്നും ഇത് മുന്‍നിര്‍ത്തിയാണ് പദ്ധതിയൊരുക്കിയതെന്നും കെ.എം.സി.സി അറിയിച്ചു.

വളരെ പരിമിതമായ സീറ്റുകള്‍ മാത്രമാണുള്ളത്. താഴെ കാണുന്ന ലിങ്കിലൂടെ 17വേ ജൂലൈ 2020 ന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യുക.

https://forms.gle/LSxjenEoHVRwG1yh7

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!