മനാമ: അന്തരിച്ച കോഴിക്കോട് ഒഞ്ചിയം സ്വദേശി രാജീവന്റെ മൃതദേഹം ബഹ്റൈനില്‍ തന്നെ സംസ്കരിച്ചു. ബഹ്റൈനിലെ കൊറോണ ഔദ്യോഗിക മന്ത്രാലയത്തിന്റെ നിയമ പ്രകാരം അല്‍ബ ക്രീമേഷന് ഗ്രൗണ്ടിലായിരുന്നു ചടങ്ങുകള്‍. ബന്ധുക്കളുടെ അനുവാദത്തോടെയായിരുന്നു ചടങ്ങുകള്‍ ബഹ്റൈനില്‍ തന്നെ പൂര്‍ത്തികരിച്ചത്. ബഹ്റൈനിലെ സ്റ്റാര്‍ ഡസ്റ്റ് ജീവനക്കാരനായിരുന്നു രാജീവന്.
ബഹ്റൈന്‍ പ്രതിഭ ഹെല്‍പ്ലൈനുമായി സഹകരിചാണ് സംസ്കാര ചടങ്ങുകളും അനുബന്ധ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയത്. മൃതദേഹം സംസ്കരിക്കുന്നതിനു ആവശ്യമായ നടപടി ക്രമങ്ങള്‍ക്ക് പ്രവാസി കമ്മീഷന് അംഗം സുബൈര്‍ കണ്ണൂര്‍ നേതൃത്വം നല്കി. സംസ്കാര ചടങ്ങില്‍ പി. ശ്രീജിത്ത് ഷെരീഫ് കോഴിക്കോട്. ജിതേഷ് മണിയൂര്‍, സുബൈര്‍ കണ്ണൂര്‍, സൈനല്‍ കൊയിലാണ്ടി, മനോജ് വടകര, ശശി അക്കരാല്‍ അനില്‍ മടപ്പള്ളിപ്രശാന്ത് വടകര, ഫൈസല്‍ പാട്ടാണ്ടി എന്നിവരും രാജീവന്റെ മറ്റു സുഹൃത്തുക്കളും സന്നിഹിതരായിരുന്നു.
പഠിക്കുന്ന രണ്ടു കുട്ടികളുടെയും വൃദ്ധയായ മാതാവിന്റെയും ഭാര്യയുടെയും ഏക ആശ്രയമായിരുന്നു രാജീവന്. അകാലത്തിലുള്ള അദ്ദേഹത്തിന്റെ വിയോഗം കുടുംബത്തെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. ഇപ്പോഴും ലക്ഷം വീട് പദ്ധതിയില്‍ ലഭിച്ച പഴയ വീട്ടില്‍ താമസിക്കുന്ന ആ കുടുംബത്തിന് സഹായിക്കുന്നതിനായി സുമനസുകളുടെ സഹായം അഭ്യര്‍ത്ഥിക്കുന്നതായി രാജീവിന്റെ സുഹൃത്തക്കള്‍ അറിയിച്ചു.