ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 91.46 % ആണ് വിജയശതമാനം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 0.36 ശതമാനം കൂടുതലാണ് ഇത്. www.cbseresult.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റീലൂടെ പരീക്ഷഫലം അറിയാം.
93.31 ശതമാനം പെണ്‍കുട്ടികളും 90.14 ശതമാനം ആണ്‍കുട്ടികളും ആണ് വിജയച്ചത്. 18 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 41,804 കുട്ടികള്‍ 95 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് കരസ്ഥമാക്കിയിട്ടുണ്ട്.