കരിപ്പൂരില്‍ വീണ്ടും സ്വര്‍ണക്കടത്ത്; രണ്ട് യാത്രക്കാരില്‍ നിന്നായി പിടികൂടിയത് ഒരു കിലോയിലധികം സ്വര്‍ണ്ണം

gold

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വീണ്ടും സ്വര്‍ണ്ണം പിടികൂടി. ഷാര്‍ജയില്‍ നിന്നെത്തിയ രണ്ട് യാത്രക്കാരില്‍ നിന്ന് ഒരു കിലോയിലധികം സ്വര്‍ണമാണ് പിടികൂടിയത്. കേരളത്തില്‍ തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ സംഘത്തെ എന്‍ഐഎ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ പിടികൂടിയിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തിലും സ്വര്‍ണക്കടത്ത് തുടരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളായി കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചവരെ പിടികൂടിയിരുന്നു. സ്വര്‍ണ്ണം കുഴമ്പു രൂപത്തിലും, അടിവസ്ത്രത്തിലും ദേഹത്തും ഒളിപ്പിച്ചാണ് കടത്തിന് ശ്രമിക്കുന്നത്. സംസഥാനത്ത് സ്വര്‍ണ്ണ കടത്തുമായി ബന്ധപ്പെട്ട് വിപുലമായ അന്വേഷണം നടക്കുമ്പോഴും കടത്ത് തുടരുകയാണ്. അതിനാല്‍ കേരളത്തിലേക്ക് സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നത് ഒന്നോ രണ്ടോ സംഘങ്ങളല്ലെന്നും വലിയ ഒരു ശൃംഖല തന്നെ ഇതിനു പിന്നിലുണ്ടെന്നും ഈ സംഭവങ്ങള്‍ വ്യകത്മാക്കുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!