bahrainvartha-official-logo

ബഹ്‌റൈന്‍ പ്രവാസി കോയക്കുട്ടി എഞ്ചിനിയര്‍ക്ക് യാത്രയയപ്പ് നല്‍കി

SENT OFF

മനാമ: മാറ്റ് ബഹ്റൈന്റെ സീനിയര്‍ നേതാവും മുന്‍ ചെയര്‍മാനുമായിരുന്ന കോയക്കുട്ടി എഞ്ചിനിയര്‍ നീണ്ട 47 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിപുലമായ യാത്രയയപ്പ് സാധ്യമല്ലാത്തതിനാല്‍ അദ്ദേഹത്തിന് ആദരവ് രേഖപ്പെടുത്തി മാറ്റ് ഉപഹാരം കൈമാറി.

തന്റെ പ്രവര്‍ത്തനം മാറ്റ് ബഹ്റൈന്‍ എന്ന കൂട്ടായിമയിലൂടെ ആയതില്‍ സന്തോഷം പ്രകടിപ്പിച്ച അദ്ദേഹം എല്ലാ അംഗങ്ങളോടും അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും സ്‌നേഹാന്വേഷണങ്ങള്‍ പങ്കുവെച്ചു. ജന്മനാട്ടില്‍ തിരികെയെത്തിയ ശേഷം അ?ദ്ദേഹത്തിന് സന്തോഷ പൂര്‍ണമായ ജീവിതം തുടരാന്‍ കഴിയട്ടെയെന്ന് മാറ്റ് അം??ഗങ്ങള്‍ ആശംസിച്ചു.

മാറ്റ് ബഹ്റൈന്റെ മെമന്റോ പ്രസിഡന്റ് ഗഫൂര്‍ കൈപ്പമംഗലം കൈമാറി. ജനറല്‍ സെക്രട്ടറി അഷ്റഫ് ഇരിങ്ങാലക്കുട, മുന്‍ ജനറല്‍ സെക്രട്ടറി റഫീഖ് അബ്ദുള്ള, മുന്‍ പ്രസിഡന്റ് സൈഫുദ്ധീന്‍ കൈപ്പമംഗലം, കോയക്കുട്ടി സാഹിബിന്റെ മകന്‍ സുള്‍ഫിക്കര്‍ എന്നിവരും സന്നിഹിതരായിരുന്നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

GCC News

More Posts

error: Content is protected !!