bahrainvartha-official-logo
Search
Close this search box.

ജീവിതത്തിലെ മാറ്റങ്ങളെ പോസിറ്റീവായി സമീപിക്കണം: ഡോ. മുഹമ്മദ് നജീബ്

Screenshot_20200719_050014

മനാമ: ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളെ പോസിറ്റീവായി സമീപിക്കാന്‍ സാധിക്കണമെന്നും എങ്കില്‍ മാത്രമേ ലക്ഷ്യം നേടിയെടുക്കാന്‍ കഴിയുകയുള്ളൂവെന്നും പ്രമുഖ മോട്ടിവേറ്ററും സാമൂഹിക പ്രവര്‍ത്തകനുമായ ഡോ. മുഹമ്മദ് നജീബ് വ്യക്തമാക്കി. ഫ്രന്‍റ്സ് സോഷ്യല്‍ അസോസിയേഷന്‍ ടീന്‍സ് വിഭാഗമായ ടീന്‍ ഇന്ത്യ സംഘടിപ്പിച്ച ‘സമ്മര്‍ സ്കേപ് 2020’ ല്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥികള്‍ ആര്‍ജ്ജിക്കുന്ന അറിവുകള്‍ ജീവിതത്തോട് ചേര്‍ത്ത് നിര്‍ത്താനും പ്രതിസന്ധികളെ വകഞ്ഞുമാറ്റാനും ഉപയുക്തമാക്കണം.

വരാനിരിക്കുന്ന കാലത്ത് ഒരു പക്ഷേ നിലവിലുള്ളതിനേക്കാള്‍ പ്രതിസന്ധി നിറഞ്ഞ അവസ്ഥകള്‍ വന്നേക്കാം. ഏത് ഘട്ടങ്ങളെയും അഭിമുഖീകരിക്കാനുള്ള കരുത്തായിരിക്കണം അറിവിലൂടെ ലഭിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു മാസം നീണ്ടു നില്‍ക്കുന്ന വെര്‍ച്ച്വല്‍ ക്യാമ്പ് ഫ്രന്‍റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് ജമാല്‍ ഇരിങ്ങല്‍ ഉദ്ഘാടനം ചെയ്തു.

ടീന്‍ ഇന്ത്യ കോര്‍ഡിനേറ്റര്‍ മുഹമ്മദ് ഷാജി അധ്യക്ഷത വഹിച്ചു. ക്യാമ്പ് ടാസ്കുകള്‍ യൂനുസ് രാജ് വിശദീകരിച്ചു. അമ്മാര്‍ സുബൈറിന്‍െറ പ്രാര്‍ഥനയോടെ ആരംഭിച്ച പരിപാടിയില്‍ ഷദ ഷാജി സ്വാഗതവും ലിയ അബദുല്‍ ഹഖ് നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!