റിയാദ്: കോവിഡ് ബാധിച്ച് സൗദി അറേബ്യയില്‍ വീണ്ടും മലയാളി മരണപ്പെട്ടു. പെരിന്തല്‍മണ്ണ അരക്കുപറമ്പ് അലനല്ലൂര്‍ സ്വദേശി ഓങ്ങല്ലൂര്‍ മുഹമ്മദ് അബൂബക്കര്‍ (57) ആണ് മരിച്ചത്. കോവിഡിനെ തുടര്‍ന്ന് ഇദ്ദേഹം ഒരാഴ്ചയായി യാംബു ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അബൂബക്കര്‍ 20 വര്‍ഷത്തോളമായി സൗദിയിലെ പല സ്വകാര്യ കമ്പനികളിലായി ജോലി ചെയ്യുകയായിരുന്നു.
കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് മൃതദേഹം യാംബുവില്‍ തന്നെ ഖബടക്കും. പരേതനായ ഓങ്ങല്ലൂര്‍ അബൂബക്കറാണ് പിതാവ്. മാതാവ്: ആമിനക്കുട്ടി, ഭാര്യ: ആയിഷ. മക്കള്‍: സുല്‍ഫത്ത് റസ്ന, ജസ്‌ന, സല്‍മാനുല്‍ ഫാരിസ്. മരുമക്കള്‍: ഹാരിസ് പെരിന്തല്‍മണ്ണ, ശമീര്‍ താഴേക്കോട്. സഹോദരങ്ങള്‍: ഉസ്മാന്‍, അബ്ദുറസാഖ്, അബ്ദുസ്സലാം, ഷംസുദ്ദീന്‍, യൂനുസ്, സൈനുല്‍ ആബിദ്, സുബൈദ, സഫിയ, ഉമ്മുകുല്‍സു, ഹസനത്ത്, ജമീല.