കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്റൈന്റെ നേതൃത്വത്തില്‍ സൗജന്യ ഹെല്‍ത്ത് ഫിറ്റ്‌നസ് ഓണ്‍ലൈന്‍ ക്ലാസ്

fittness class

മനാമ: കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്റൈന്റെ നേതൃത്വത്തില്‍ സൗജന്യ ഹെല്‍ത്ത് ഫിറ്റ്‌നസ് ഓണ്‍ലൈന്‍ ക്ലാസ്. മാനസിക പിരിമുറുക്കങ്ങള്‍ അനുഭവിക്കുന്ന കോവിഡ് കാലഘട്ടത്തില്‍ മനസിനും ശരീരത്തിനും ഉണര്‍വ് നല്‍കാനുദ്ദേശിച്ചാണ് ഓണ്‍ലൈന്‍ ക്ലാസ് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ബഹ്റൈന്‍ ഡോജോ മാര്‍ഷ്യല്‍ ആര്‍ട്‌സ് ആന്‍ഡ് സിദ്ധയോഗ സെന്റര്‍ ട്രെയിനര്‍ സെന്‍സായി അനോജ് മാസ്റ്റര്‍ ആണ് ക്ലാസ് നയിക്കുക. കുട്ടികള്‍ക്കും, വനിതകള്‍ക്കും, പുരുഷന്മാര്‍ക്കും പ്രത്യേക ഗ്രൂപ്പുകളായിട്ടായിരിക്കും ഓണ്‍ലൈന്‍ സൂം ക്ലാസുകള്‍ നടക്കുക. ഓരോ മണിക്കൂര്‍ വീതം ആഴ്ചയില്‍ 3 സെഷനിലായി 4 ആഴ്ച കൊണ്ട് 12 സൗജന്യ ക്ലാസ്സുകളാണ് ഓരോ ഗ്രൂപ്പിനും ഉണ്ടായിരിക്കുന്നത്.

ഈ ക്ലാസ്സില്‍ ചേരാന്‍ താല്പര്യമുള്ളവര്‍ക്ക് https://tinyurl.com/kpafitnes ലിങ്കില്‍ കൂടി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം 3644 6223, 33006777

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!