മനാമ: ഇന്നലെ ജാബേർ അൽ സബ ഹൈവേയിലുണ്ടായ വാഹനപകടത്തിൽ ഒരാൾ മരിച്ചു. ബഹ്റൈൻ പൗരനാണ് മരിച്ചത്. വേറിട്ട അപകടങ്ങളിലായി രണ്ട് പേർ ഗുരുതര പരിക്കുകളോടെ ചികിത്സയിൽ ആണ്. ഇന്നലെ ബഹ്റൈനിൽ മൂന്ന് റോഡപകടങ്ങളാണ് ഉണ്ടായത്.
ഷേഖ് ജാബേർ അൽ സബ ഹൈവേയിൽ നിന്നും മനാമയിലേക്ക് പോകുകയായിരുന്ന കാറ് വാട്ടർ ടാങ്കറുമായി കൂട്ടിയിടിക്കുകയായിരുന്നു. 29 വയസ് പ്രായമുള്ള ബഹ്റൈൻ പൗരൻ മുഹമ്മദ് അൽ മുഹൈസയാണ് മരിച്ചത്. മറ്റൊരു അപകടത്തിൽ 34 വയസ് പ്രായമുള്ള പേരറിയാത്ത ബഹ്റൈനി യുവാവ് ഗുരുതരമായി പരിക്കേറ്റു. ഷേഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിലായിരുന്നു അപകടം.
മിനി ബസ് കിംഗ് ഫൈസൽ കോർണിഷിലേക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് മൂന്നാമത്തെ അപകടം ഉണ്ടായത്. സുരക്ഷാസേന രക്ഷപ്പെടുത്തിയ ഡ്രൈവർ ഗുരുതര പരിിക്കുകളോടെ ചികിത്സയിലാണ്.