റിഫാ സ്റ്റാർ വോളിബോൾ ടൂർണമെന്റ് നാളെ (ഫെബുവരി 1 വെള്ളിയാഴ്ച്ച)

മനാമ: ഷിഫാ അൽജസീറ മെഡിക്കൽ സെന്റർ മുഖ്യ പ്രയോജകരായി റിഫാ സ്റ്റാർ സ്‌പോർട്സ് ക്ലബ്‌ സംഘടിപ്പിക്കുന്ന ലുലു എക്സ്ചേഞ്ച് പ്രൈസ് മണി ഏകദിന ഓപ്പൺ വോളിബോൾ ടൂർണമെന്റ് നാളെ ഉച്ചക്ക് (ഫെബുവരി 1 വെള്ളിയാഴ്ച്ച) 12.45 ന് റിഫാ ക്ലബ്ബ് ഇൻഡോർ സ്‌റ്റേഡിയത്തിൽ ആരംഭിക്കും. സൗഹൃദം കളിക്കളത്തിലൂടെ എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന ടൂർണമെന്റിൽ വി എസ് 2 ഫിലിപ്പൈൻസ് , സമാജ് നേപ്പാൾ, സി എഫ് സി അൽഖോബാർ സഊദി ഉൾപ്പടെ 8 പ്രമുഖ ടീമുകൾ പങ്കെടുക്കും. ടൂർണമെന്റിൽ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കുന്നവർക്ക് കിംഗ് പാക്ക് ട്രേഡിങ്ങ് , ഫ്രഷ് വില്ല റിഫാ എന്നിവർ നൽകുന്ന ട്രോഫിയും സഹാർ റെസ്റ്റോറന്റ് ഡിന്നറും ഒരുക്കിയിട്ടുണ്ട്. ഫുഡ് സിറ്റി , ഐഡിയ മാർട്ട് ,മനാമ സ്വിച്ചു് ഗിയർ , റൂബി റെസ്‌റ്റോറന്റ് എന്നിവർ സഹപ്രയോജകരായ ടൂർണമെൻറ് കാണാൻ കാണികൾക്ക് വിപുലമായ സൗകര്യങ്ങൾ ഒരുക്കിയതായി സംഘാടകർ അറിയിച്ചു . ബഹ്‌റൈൻ വാർത്ത .കോം ആണ് മീഡിയ പാർട്നർ കൂടുതൽ വിവരങ്ങൾക്ക് 39590941, 38380411 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

 

D

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!