ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന് പിന്നാലെ ഡല്‍ഹി ജനതയെ വലച്ച് വെള്ളപ്പൊക്കം. കനത്ത മഴയെ തുടര്‍ന്ന് പലയിടത്തും വെള്ളപ്പൊക്കമുണ്ടായി. വീടുകള്‍ വെള്ളപ്പാച്ചിലില്‍ ഒഴുകി പോകുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പലയിടങ്ങളിലെയും റോഡുകളില്‍ വലിയ ഗര്‍ത്തം രൂപ്പപ്പെട്ടത്തിനെ തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനവുമായി കേന്ദ്ര സേന രംഗത്തുണ്ട്.
മിന്റോ ബ്രിഡ്ജിന് സമീപത്ത് നിന്നാണ് ഒരാളുടെ ജഡം കണ്ടെടുത്തത്. വെള്ളപ്പാച്ചിലില്‍ ജഡം ഒഴുകി വരുന്നത് ശ്രദ്ധയില്‍പ്പെട്ട ട്രക്ക് ഡ്രൈവര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കൂടുതല്‍ പേര്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകള്‍.
വീഡിയോ കാണാം.
दिल्ली के आईटीओ के पास अन्ना नगर में पानी में कई मकान बह गए ,बारिश के पहले न नाले साफ हुए सीवर,इसलिए ये हाल है,राजधानी की इससे बदतर हालत क्या हो सकती है pic.twitter.com/Oq66qV7xD7
— Mukesh singh sengar मुकेश सिंह सेंगर (@mukeshmukeshs) July 19, 2020