മസ്‌കറ്റ്: ഒമാനില്‍ കോവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി മരണപ്പെട്ടു. തൃശൂര്‍ ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ പുത്തൂര്‍ വീട്ടില്‍ ജോയ് ആണ് മരിച്ചത്. 62 വയസായിരുന്നു. ഒരു മാസത്തോളമായി ഇദ്ദേഹം കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. കഴിഞ്ഞ 30 വര്‍ഷമായി ഒമാനിലാണ് ജോയ് തൊഴിലെടുക്കുന്നത്. റുസൈല്‍ വ്യവസായ മേഖലയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.
കോവിഡ് ബാധിച്ച് ഒമാനില്‍ മരണപ്പെടുന്ന 19ാമത്തെ മലയാളിയാണ് ജോയ്. ഭാര്യ: മെഴ്‌സി, മകള്‍: സൗമ്യ, മരുമകന്‍: സിജോ.