bahrainvartha-official-logo
Search
Close this search box.

കേരളത്തിൽ ഹോട്സ്പോട്ടുകളുടെ എണ്ണത്തിൽ വർദ്ധനവ്; ഇന്ന് മാത്രം പുതിയ 20 ഹോട്സ്പോട്ടുകൾ, ആകെ 337

covid in kerala

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്-19 ഹോട്സ്പോട്ടുകളുടെ എണ്ണത്തിൽ ​ഗണ്യമായ വർദ്ധനവ്. ഇന്ന് മാത്രം 20 പുതിയ ഹോട്സ്പോട്ടുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ ഹോട്സ്പോട്ടുകളുടെ എണ്ണം 337 ആയി ഉയർന്നു. സമ്പർക്കത്തിലൂടെ കോവിഡ് പകരുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധനവ് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. അതേസമയം വിദേശ രാജ്യങ്ങളിൽ നിന്ന് സംസ്ഥാനത്തേക്ക് തിരികെയെത്തുന്നവരിൽ കോവിഡ് റിപ്പോർട്ട് ചെയ്യുന്നതിന്റെ തോതിൽ കുറവുണ്ട്.

തൃശൂർ ജില്ലയിലെ തൃക്കൂർ (കണ്ടൈൻമെന്റ് സോൺ വാർഡ് 7, 8, 12, 13), പൂമംഗലം (2, 3), വള്ളത്തോൾ നഗർ (10), വരവൂർ (10, 11, 12), ചൂണ്ടൽ (5, 6, 7, 8), പഞ്ചാൽ (12, 13), കൊല്ലം ജില്ലയിലെ കരവാളൂർ (എല്ലാ വാർഡുകളും), പനയം (എല്ലാ വാർഡുകളും), കൊട്ടാരക്കര മുൻസിപ്പാലിറ്റി (എല്ലാ വാർഡുകളും), ചടയമംഗലം (എല്ലാ വാർഡുകളും), കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി മുൻസിപ്പാലിറ്റി (31, 33), കാഞ്ഞിരപ്പള്ളി (18), കോട്ടയം മുൻസിപ്പാലിറ്റി (46), എറണാകുളം ജില്ലയിലെ കാലടി (8), കുമ്പളം (2), തിരുവനന്തപുരം ജില്ലയിലെ കൊല്ലയിൽ (9), നെല്ലനാട് (7), കണ്ണൂർ ജില്ലയിലെ എരമം-കുറ്റൂർ (11), വയനാട് ജില്ലയിലെ പടിഞ്ഞാറേത്തറ (1, 16), ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം (3) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.

വിവിധ ജില്ലകളിലായി 1,65,233 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,57,523 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 7710 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 871 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 14,640 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 5,46,000 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 5969 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതിൽ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 98,115 സാമ്പിളുകൾ ശേഖരിച്ചതിൽ 94,016 സാമ്പിളുകൾ നെഗറ്റീവ് ആയി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!