മനാമ: ബഹ്റൈനിലെ ഹൈവേകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ അടുത്ത വര്‍ഷം ആദ്യം ആരംഭിച്ചേക്കും. മുന്‍സിപ്പാലിറ്റി അഫഴേസ്, അര്‍ബന്‍ പ്ലാനിംഗ് മിനിസ്ട്രി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഗള്‍ഫ് ഡെയ്ലി ന്യൂസാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. ഹൈവേ നവീകരണ പദ്ധതിക്ക് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ അനുമതി ലഭിച്ചിരുന്നു.
രാജ്യത്തെ പ്രധാന പാതകളെല്ലാം പദ്ധതിയിലൂടെ നവീകരിക്കുമെന്നാണ് സൂചന. പദ്ധതിക്ക് ഏതാണ്ട് 25 മില്യണ്‍ ദിനാറാണ് ചെലവ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ റോഡുകള്‍ നവീകരിക്കുന്നത് വഴി വലിയ വികസന പ്രവൃത്തികള്ക്കായിരിക്കും ബഹ്റൈന്‍ തുടക്കം കുറിക്കുക.