കോട്ടയം: കേരളത്തില്‍ ഒരാള്‍ കൂടി കോവിഡ്-19 ബാധിച്ച് മരിച്ചു. ഇടുക്കി അയ്യപ്പന്‍കോവില്‍ സ്വദേശി നാരായണന്‍ ആണ് മരിച്ചത്. 75 വയസായിരുന്നു. ഇന്നലെയാണ് നാരായണന്‍ കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിക്കുന്നത്. ഇന്ന് രാവിലെയോടെ മരണപ്പെടുകയും ചെയ്തു. ഇയാളുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കിയിട്ടുണ്ട്.
നാരായണനും മകനും കഴിഞ്ഞ 16നാണ് തേനിയില്‍നിന്ന് ഇടുക്കിയിലെത്തിയത്. രഹസ്യപാതയിലൂടെ എത്തിയ ഇവര്‍ ആരോഗ്യ പ്രവര്‍ത്തകരെ കാണാന്‍ വിസമ്മതിച്ചിരുന്നു. പോലീസ് ഇടപെട്ടാണ് ഇയാളുടെ ശ്രവം പരിശോധനയ്ക്കായി ശേഖരിച്ചത്. ഇന്നലെ ഫലം പോസിറ്റീവ് ആയതോടെ ഇരുവരെയും ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംസ്ഥാനത്ത് ഇതുവരെ 46 പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടിരിക്കുന്നത്.