bahrainvartha-official-logo
Search
Close this search box.

ആശ്വാസ വാര്‍ത്ത; ബഹ്‌റൈനില്‍ 593 പേര്‍ കൂടി കോവിഡ് മുക്തരായി, 514 പുതിയ കേസുകള്‍

bahrain covid

മനാമ: ബഹ്‌റൈനില്‍ 593 പേര്‍ കൂടി കോവിഡ്-19 മുക്തരായി. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ രാജ്യത്ത് രോഗമുക്തരായവരുടെ എണ്ണം 32,965 ആയി വര്‍ദ്ധിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുകയാണ്. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും.

അതേസമയം ഇന്നലെ 514 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 256 പേര്‍ പ്രവാസി തൊഴിലാളികളാണ്. 257 പേര്‍ക്ക് സമ്പര്‍ക്കം മൂലം രോഗം പകര്‍ന്നു. നിലവില്‍ 3,843 പേരാണ് ബഹ്‌റൈനില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 46 പേരുടെ ആരോഗ്യനില ഗുരുതരമാണ്.

ഇന്നലെ കോവിഡ് ബാധിച്ച് രണ്ട് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 66ഉം 50 വയസുള്ള സ്വദേശികളാണ് മരണമടഞ്ഞത്. രാജ്യത്ത് ഇതുവരെ 128 പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടിരിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!