170 യാത്രക്കാരുമായി ബഹ്റൈനിൽ നിന്നും രിസാലയുടെ ചാർട്ടേഡ് വിമാനം നാടണഞ്ഞു

Screenshot_20200721_103800

മനാമ: രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) ബഹ്റൈൻ നാഷനൽ കോഴിക്കോട് എയർപ്പോർട്ടിലേക്ക് ചാർട്ടേഡ് ചെയ്ത ഗൾഫ് എയർ വിമാനത്തിൽ 170 യാത്രക്കാർ നാടണഞ്ഞു. ഗർഭിണികൾ, അടിയന്തിരി ചികിത്സക്കായി നാട്ടിലേക്ക് മടങ്ങുന്നവർ , സന്ദർശക വിസയിലെത്തിയവർ, തൊഴിൽ നഷ്ടപ്പെട്ടവർ , കുട്ടികൾ എന്നിവരടങ്ങിയതാണ് യാത്രാ സംഘം.

യാത്രാക്രമീകരണങ്ങൾ പൂർത്തിയാക്കുന്നതിനും മറ്റുമായി കോ ഓർഡിനേറ്റർ അഷ്ഫാഖ് മണിയൂർ, നവാസ് പാവണ്ടൂർ എന്നിവരുടെ നേതൃത്വത്തിൽ ആർ.എസ്. സി വളണ്ടിയർ ടീം വിമാനത്താവളത്തിൽ സജീവമായി പ്രവർത്തിച്ചു. മുഴുവൻ യാത്രക്കാർക്കും ആർ.എസ്.സി ഭക്ഷണപാനീയങ്ങsങ്ങിയ സ്നേഹക്കിറ്റ് വിതരണവും ചെയ്തു.

ആർ.എസ്.സി. നാഷനൽ ചെയർമാൻ അബ്ദുള്ള രണ്ടത്താണി, ജനറൽ കൺവീനർ അഡ്വക്കറ്റ് ഷബീറലി, അബ്ദുറഹീം സഖാഫി വരവൂർ , വി.പി.കെ.മുഹമ്മദ്, ഫൈസൽ ചെറുവണ്ണൂർ, അഷ്റഫ് മങ്കര, ഷഹീൻ അഴിയൂർ, ഫൈസൽ അലനല്ലൂർ, ജാഫർ പട്ടാമ്പി, എന്നിവർ നേതൃത്വം നൽകി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!