മനാമ: ഐ വൈ സി സി ബഹ്റൈൻ മൂന്നാമത് ചാർട്ടേർഡ് വിമാനം ജൂലൈ 22 രാവിലെ 8.40 ന് തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കും. 169 യാത്രക്കാരുമായിട്ടാണ് വിമാനം പുറപ്പെടുന്നത്.കൊല്ലം പ്രവാസി അസോസിയേഷനുമായി സഹകരിച്ചാണ് മൂന്നാമത് വിമാനം ചാർട്ടർ ചെയ്തിരിക്കുന്നത്. എക്സ്പ്രസ്സ് ട്രാവെൽസ് ന്റെ സഹകരണത്തോടെ ഗൾഫ് എയർ വിമാനത്തിലാണ് യാത്രക്കുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. എംബസ്സിയിൽ രെജിസ്റ്റർ ചെയ്തവരാണ് മുഴുവൻ യാത്രക്കാരും. കോവിഡ് പ്രതിസന്ധിയിൽ നാട്ടിൽ പോകുവാൻ ബുദ്ധിമുട്ടുന്ന പവിഴദ്വീപിലെ പ്രവാസികൾക്ക് ആശ്വാസമാകുന്നതിനായി കൊച്ചി,തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കാണ് ഐ വൈ സി സി യുടെ ആദ്യ രണ്ട് ചാർട്ടേർഡ് വിമാനങ്ങൾ പ്രവാസികളെ എത്തിച്ചത്. തിരുവനന്തപുരത്തേക്ക് വിമാനം ചാർട്ടർ ചെയ്യുന്നത് കൊണ്ട് തമിഴ്നാട് സ്വദേശികൾക്കും ഈ സൗകര്യം പ്രയോജനപ്പെടുത്തുവാൻ സാധിക്കുന്നതായി ഐ വൈ സി സി ഭാരവാഹികളായ അനസ് റഹീം,എബിയോൺ അഗസ്റ്റിൻ,നിധീഷ് ചന്ദ്രൻ,മണിക്കുട്ടൻ എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.