തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1038 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതാദ്യമായാണ് ഒരുദിവസം സംസ്ഥാനത്ത് രേഗബാധിതരുടെ എണ്ണം 1000 കടക്കുന്നത്. ഇതില്‍ 785 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗബാധിതരില്‍ 57 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്തു നിന്ന് എത്തിയ 87 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 109 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ഇന്ന് ഒരാള്‍ കൂടി മരണപ്പെട്ടു. ഇടുക്കിയിലെ 75 വയസുകാരനായ നാരായണനാണ് മരിച്ചത്. 272 പേര്‍ കോവിഡില്‍ നിന്നും മുക്തി നേടി. 15032 പേര്‍ക്കാണ് ഇതുവരെ കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ചത്.
തിരുവനന്തപുരം 226, കൊല്ലം 133, ആലപ്പുഴ 120, കാസര്‍കോട് 101, എറണാകുളം 92, മലപ്പുറം 61, തൃശ്ശൂര്‍ 56, കോട്ടയം 51, പതതനംതിട്ട 49, ഇടുക്കി 43, കണ്ണൂര്‍ 43, പാലക്കാട് 34, കോഴിക്കോട് 25, വയനാട് നാല് എന്നിങ്ങനെയാണ് കോവിഡ് പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്. ഇതുവരെ സംസ്ഥാനത്ത് 318644 സാംപിളുകള്‍ പരിശോധനക്കയച്ചിട്ടുണ്ട്.
ഇന്നലെ മാത്രം 20847 സാമ്പിള്‍ പരിശോധിച്ചു. ഇതില്‍ 8320 ഫലം വരാനുണ്ട്. മുന്‍ഗണനാ വിഭാഗത്തിലെ 103951 സാമ്പിള്‍ ശേഖരിച്ചതില്‍ 99499 സാമ്പിള്‍ നെഗറ്റീവാണ്. 159777 പേരാണ് നലവില്‍ കേരളത്തില്‍ നിരീക്ഷണത്തിലുളളത്. ഇപ്പോള്‍ ചികിത്സയിലുള്ള 8056 പേരില്‍ 53 പേര്‍ ഐസിയുവിലും ഒന്‍പത് പേര്‍ വെന്റിലേറ്ററിലും ആണ്. 397 ഹോട്സ്പോട്ടുകളാണ് നിലവില്‍ കേരളത്തില്‍ ഉള്ളത്.