1 മില്യൻ ദിനാറിലധികം വില വരുന്ന ലഹരി പദാർത്ഥം പഴങ്ങൾക്കിടയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവാവിന് 5 വർഷം തടവ്

മനാമ : 1 മില്യൻ ദിനാറിലധികം വിലവരുന്ന 2600 ക്രിസ്റ്റൽ മിത് പിൽസ് കടത്തിയ വിമാനയാത്രക്കാരൻ അറസ്റ്റിൽ. 33 വയസ്സുകാരൻ ബംഗ്ലാദേശി യുവാവാണ് അറസ്റ്റിലായത്. പഴങ്ങൾക്കിടയിൽ ലഹരി പദാർത്ഥം ഒളിപ്പിച്ചാണ് ഇയാൾ കടത്താൻ ശ്രമിച്ചത്. ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുമാണ് ഇയാൾ അറസ്റ്റിലായത്. ഇയാൾക്ക് ഹൈ ക്രിമിനൽ കോടതി 5 വർഷത്തെ ജയിൽ ശിക്ഷ വിധിച്ചു. 477 ഗ്രാം ഭാരമുള്ള മയക്കുമരുന്ന് ഗുളികകളാണ് ഇയാൾ കടത്താൻ ശ്രമിച്ചത്.

ആദ്യം കുറ്റം നിഷേധിച്ച യുവാവ് പിന്നീട് കോടതിയിൽ കുറ്റം സമ്മതിക്കുകയായിരുന്ന