മനാമ : രാജ്യത്ത് പുതിയതായി നിർമ്മിച്ച 32 ബസ് സ്റ്റോപ്പുകളിൽ സോളാർ പാനലുകൾ സ്ഥാപിച്ചു. സുസ്ഥിര വികസനം സാധ്യമാക്കുന്നതിന്റെ ഭാഗമായാണ് സോളാർ പാനൽ സ്ഥാപിച്ചത്.
ട്രാൻസ്പോർട്ടേഷൻ ആൻഡ് ടെലികമ്യൂണിക്കേഷൻ മിനിസ്ട്രിയാണ് രാജ്യത്തെ 32 ബസ് സ്റ്റോപ്പുകളിൽ ഊർജ നിർമ്മാണത്തിനായി സോളാർ പാനലുകളുടെ മേൽക്കൂര നിർമ്മിച്ചതായി ഔദ്ദ്യോഗികമായി അറിയിച്ചത്. വൈദ്യുത ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കൂടുതൽ നടപടികൾ രാജ്യം സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.