കേരളം വീണ്ടും സമ്പൂര്‍ണ്ണ ലോക്ക്ഡൗണിലേക്കോ?; തീരുമാനം തിങ്കളാഴ്ചയറിയാം

IMG-20200723-WA0038

കേരളത്തിൽ കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ വേണമോ എന്നുള്ളത് തിങ്കളാഴ്ച തീരുമാനമെടുക്കും. ഇപ്പോള്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടതില്ല എന്നാണ് മന്ത്രിസഭയിലെ ഭൂരിപക്ഷം പേരുടേയും അഭിപ്രായം. കൂടാതെ ഈ മാസം 27-ന് ചേരാനിരുന്ന നിയമസഭാ സമ്മേളനം സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇക്കാര്യം ഗവര്‍ണറെ അറിയിക്കും. ധനബില്‍ പ്രത്യേക ഓര്‍ഡിനന്‍സാക്കി കൊണ്ടുവരാനും മന്ത്രസഭാ യോഗം തീരുമാനിച്ചു.നിലവിലെ സാഹചര്യങ്ങള്‍ നേരിടാനുള്ള സംവിധാനങ്ങള്‍ കേരളത്തിലുണ്ടെന്ന് മന്ത്രിമാര്‍ അവകാശപ്പെട്ടു. സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ വീണ്ടും പ്രഖ്യാപിക്കുമ്പോഴുണ്ടാകുന്ന പ്രായോഗികതയും വിശദമായി ചര്‍ച്ച ചെയ്യേണ്ടി വരുമെന്നും മന്ത്രിസഭാ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച വൈകീട്ടോടെ സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. ലോക്ക്ഡൗണ്‍ അടക്കമുള്ള വിഷയങ്ങളും ഈ യോഗത്തില്‍ ചര്‍ച്ചയാകും. ഇതുകൂടി പരിഗണിച്ചാകും തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!