മനാമ: ബഹ്റൈൻ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റിയുടെ മിഷൻ 50 പദ്ധതിയുടെ ഭാഗമായി കെ.എം.സി.സി വനിതാ വിങ് സംഘടിപ്പിച്ച ലളിതം മലയാളം ഒാൺലൈൻ ക്ലാസ് ശ്രദ്ധേയമായി. സായി ശ്വേത ടീച്ചർ ഉദ്ഘാനം നിർവഹിച്ചു. ഷാനിഫ ലത്തീഫ് അധ്യക്ഷത വഹിച്ചു. നസീമ ഷുഹൈൽ ഓൺലൈൻ മലയാള പഠന ക്ലാസ് പദ്ധതി വിശദീകരിച്ചു. ആറു മുതൽ 13 വയസ്സ് വരെയുള്ള വിദ്യാർഥികളെ മൂന്നു ഗ്രൂപ്പുകളായി തിരിച്ചുള്ള പഠന പദ്ധതിക്ക് പ്രഗത്ഭരായ അധ്യാപികമാർ നേതൃത്വം കൊടുക്കുമെന്ന് ഷാനിഫ ലത്തീഫ് പറഞ്ഞു.
ഹംഷീറ ഇബ്രാഹിം, സീനത് ഇസ്ഹാഖ്, ഫൈസൽ കോട്ടപ്പള്ളി, ഫൈസൽ കണ്ടിത്താഴ, മൻസൂർ പി.വി, ഷരീഫ് കോറോത്, പി.കെ ഇസ്ഹാഖ് വില്യാപ്പള്ളി എന്നിവർ സംസാരിച്ചു. അസഫ മുനീർ, സുനീറ ജറീഷ്, മുഹ്സിന കബീർ, സൽമ ജുനൈസ്, സുബൈദ നാസർ, സറീന കുന്നോത്, ഫൗസിയ ബഷീർ,അബൂബക്കർ ഹാജി, കാസിം നൊച്ചാട്, അസീസ് പേരാമ്പ്ര, ഹസൻ കോയ, അഷ്കർ വടകര, ജെ.പി.കെ തിക്കോടി എന്നിവർ നേതൃത്വം നൽകി. ജസീന ജലീൽ സ്വാഗതവും റസിയ മുനീർ നന്ദിയും പറഞ്ഞു.