ഗ്ലോബൽ കെഎംസിസി തൃത്താല പഞ്ചായത്ത്‌ കമ്മിറ്റി രൂപികരിച്ചു

Screenshot_20200723_140751

പ്രവാസ ലോകത്തെ കെ എം സി സിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്ന് വേണ്ടി തൃത്താല പഞ്ചായത്ത്‌ ഗ്ലോബൽ കെ എം സി സി രൂപീകരിച്ചു.

യു എ ഇ , ഖത്തർ, സഊദി അറേബ്യ, ബഹറൈൻ, കുവൈത്ത്‌ , ഒമാൻ തുടങ്ങിയ ജി സി സി രാജ്യങ്ങളിലെ തൃത്താല പഞ്ചായത്ത്‌ കെ എം സി സി കമ്മിറ്റികളെ ഉൾപ്പെടുത്തിയാണു കൂട്ടായ്മക്ക്‌ രൂപം നൽകിയിരിക്കുന്നത്‌. പഞ്ചായത്ത്‌ മുസ്ലിം ലീഗ്‌, യൂത്ത്‌ ലീഗ്‌, എം എസ്‌ എഫ്‌ കമ്മിറ്റികളുടെ സഹകരണത്തോടെ സംഘടനയെ ജനകീയമാക്കുന്ന പ്രവർത്തനങ്ങളാണു കൂട്ടായ്മ ലക്ഷ്യം വെക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

ഭാരവാഹികളായി യൂസഫ് ഷാ കെ. വി (പ്രസിഡന്റ്‌), യൂനസ്.എ വി , ഹാഫിദ്.വി പി, ഉമ്മർ എ.വി (വൈസ്‌ പ്രസിഡന്റുമാർ ), ഹാരിസ് വി. വി (ജനറൽ സെക്രട്ടറി ) , അനസ്‌ മാടപ്പാട്ട്‌ (ഓർഗനൈസിംഗ്‌ സെക്രട്ടറി ) അജാസ്. കെ.എം ‌, ഫൈസൽ. പി.വി , റഷീദ്. കെ വി ‌ (ജോ. സെക്രട്ടറിമാർ ) , ബഷീർ കെ. (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

ഹംസ മാടപ്പാട്ട് , അൻവർ ഹല, അബ്ബാസ്. ടി.ടി , ഫഹദ്‌ കെ മൊയ്‌തീൻ എന്നിവരെ മീഡിയ വിംഗ്‌ കൺവീനർമാരായും നസീർ കെ, കുഞ്ഞാപ്പ കല്ലിങ്ങൽ,
ഉമ്മർ തട്ടത്താഴത്ത്, രിഫായി മാടപ്പാട്ട്‌ , സക്കീർ. കെ.വി, അലി മാടപ്പാട്ട് , അബ്ദുള്ള പുഴക്കൽ , ഫൈസൽ എം.വി,നാസർ വി.വി. അൻവർ എം.എൻ, മുസ്തഫ മൗലവി, ഹമീദ് എന്നിവരെ അഡ്വൈസറി അംഗങ്ങളായും, പഞ്ചായത്തുതല കോർഡിനെറ്ററായി എ വി എം മുനീറിനെയും തെരഞ്ഞെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!