bahrainvartha-official-logo
Search
Close this search box.

കേരളത്തിന് ആശങ്കയുടെ ദിനം; തുടര്‍ച്ചയായ രണ്ടാം ദിനവും ആയിരത്തിലധികം കോവിഡ് രോഗികള്‍, സമ്പര്‍ക്കത്തിലൂടെ 798 പേര്‍ രോഗബാധ

keralam covid

തിരുവനന്തപുരം: കോവിഡില്‍ ആശങ്ക വര്‍ദ്ധിച്ച് കേരളം. തുടര്‍ച്ചയായ രണ്ടാം ദിനവും ആയിരം പുതിയ രോഗികള്‍. 1078 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. അഞ്ച് പേര്‍ മരണപ്പെട്ടു. ഇന്ന് 798 പേര്‍ക്ക് സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത 65 കേസുകളാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 104 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 115 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോട് കല്ലായി സ്വദേശി കോയൂട്ടി (55), മൂവാറ്റുപുഴയിലെ ലക്ഷ്മി കുഞ്ഞന്‍പിള്ള, പാറശ്ശാലയിലെ രവീന്ദ്രന്‍, കൊല്ലം എഎസ് പുരത്തെ റഹിയാനത്ത്, കണ്ണൂര്‍ വിളക്കോട്ടൂരെ സദാനന്ദന്‍ എന്നിവരാണ് മരിച്ചത്. ഇതില്‍ റഹിയാനത്ത് ഒഴികെയുള്ളവര്‍ മറ്റു ഗുരുതര രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു.

അതേസമയം ഇന്ന് 432 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. തിരുവനന്തപുരം 222 കൊല്ലം 106 എറണാകുളം 100 മലപ്പുറം 89 തൃശ്ശൂര്‍ 83 ആലപ്പുഴ 82കോട്ടയം 80 കോഴിക്കോട് 67 ഇടുക്കി 63 കണ്ണൂര്‍ 51 പാലക്കാട് 51 കാസര്‍കോട് 47 പത്തനംതിട്ട 27 വയനാട് 10. നെഗറ്റീവായവരുടെ കണക്ക് തിരുവനന്തപുരം 60 കൊല്ലം 31 ആലപ്പുഴ 39 കോട്ടയം 25 ഇടുക്കി 22 എറണാകുളം 95 തൃശ്ശൂര്‍ 21 പാലക്കാട് 45 മലപ്പുറം 30 കോഴിക്കോട് 16 വയനാട് 5 കണ്ണൂര്‍ 7 കാസര്‍കോട് 36 എന്നിങ്ങനെയാണ് പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!