bahrainvartha-official-logo
Search
Close this search box.

ബലിപെരുന്നാള്‍ ദിനത്തില്‍ അതീവ ജാഗ്രത വേണം, സംഘം ചേർന്നുള്ള ആഘോഷങ്ങള്‍ അരുത്; നിര്‍ദേശവുമായി ബഹ്‌റൈന്‍

covid press-min

മനാമ: ബലിപെരുന്നാള്‍ ദിനത്തില്‍ ജനങ്ങള്‍ ജാഗ്രതയോടെ പെരുമാറണമെന്ന് ബഹ്‌റൈന്‍. പെരുന്നാള്‍ ദിനത്തില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ മറികടന്ന് ഒത്തുചേരാനോ ആഘോഷ പരിപാടികള്‍ ആസൂത്രണം ചെയ്യാനോ പാടില്ല. കോവിഡ്-19 വ്യാപനം പൂര്‍ണമായും നിയന്ത്രിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് സുരക്ഷാ നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.

റമദാനിലും ചെറിയ പെരുന്നാള്‍ ദിനത്തിലും പൊതുജനങ്ങള്‍ ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ അവഗണിച്ച് ഒത്തുചേര്‍ന്നത് കോവിഡ് വ്യാപനത്തിന് കാരണമായിട്ടുണ്ട്. അത്തരം പ്രവൃത്തികള്‍ ആവര്‍ത്തിക്കാന്‍ പാടില്ല. ബി.ഡി.എഫ് ഹോസ്പിറ്റലിലെ സാംക്രമിക രോഗ വിദഗ്ധനും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നാഷനല്‍ മെഡിക്കല്‍ ടാസ്‌ക്‌ഫോഴ്‌സ് അംഗവുമായ ലഫ്.കേണല്‍ മനാഫ് അല്‍ ഖത്താനി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിലവില്‍ മന്ത്രാലയം നല്‍കിയിട്ടുള്ള എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുവേണം ബലിപെരുന്നാള്‍ ദിനത്തിനെ വരവേല്‍ക്കാനെന്നും അദ്ദേഹം വ്യക്തമാക്കി.

ഈദുല്‍ ഫിത്തറിന്റെ ആദ്യ ദിനത്തില്‍ (മെയ് 25) ആകെ 4323 ആക്ടിവ് കേസുകളാണ് ഉണ്ടായിരുന്നത്. ഒരാഴ്ച കഴിഞ്ഞപ്പോള്‍ ജൂണ്‍ മൂന്നിന് രോഗികളുടെ എണ്ണം 4,988 ആയും ജൂണ്‍ 11ന് 5343 ആയും ഉയര്‍ന്നു. സാമൂഹിക അകലം പാലിക്കുന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കപ്പെടാത്തതിന്റെ പരിണിത ഫലമാണ് കോവിഡ് കേസുകളിലുണ്ടായ വര്‍ദ്ധനവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!