മനാമ: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ബഹ്റൈനിൽ അടച്ചിട്ട നീന്തൽക്കുളങ്ങൾ, ജിംനേഷ്യങ്ങൾ, കളിസ്ഥലങ്ങൾ എന്നിവ ആഗസ്റ്റ് ആറിന് തുറക്കാൻ അനുമതിയായി. കോവിഡ് പ്രതിരോധത്തിനുള്ള നാഷഷണൽ ടാസ്ക്ഫോഴ്സിൻ്റെ നിർദേശപ്രകാരമാണ് ഇവ വീണ്ടും തുറക്കുന്നതായി എക്സിക്യൂട്ടീവ് കമ്മിറ്റി പ്രഖ്യാപിച്ചത്. പ്രതിരോധ നിർദേശങ്ങൾ പൂർണമായും പാലിച്ചാവണം പ്രവർത്തിക്കേണ്ടത്
രാജ്യത്ത് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മാർച്ച് മുതൽ ജിംനേഷ്യങ്ങളും നീന്തൽക്കുളങ്ങളും മറ്റും അടച്ചിടുകയായിരുന്നു. ഘട്ടം ഘട്ടമായി നിയന്ത്രണങ്ങൾ പിൻവലിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.