bahrainvartha-official-logo
Search
Close this search box.

പാലത്തായി: പ്രവാസ ലോകത്തും പ്രതിഷേധക്കനൽ

Screenshot_20200724_160704
മനാമ: പാലത്തായി പീഢനക്കേസിൽ സർക്കാറും ആഭ്യന്തര വകുപ്പും കുറ്റാരോപിതനായ

സംഘ്പരിവാർ നേതാവിനെ സംരക്ഷിക്കുവാൻ  നടത്തുന്ന ശ്രമങ്ങൾക്കെതിരെ ‘അമ്മമാർക്കും ചിലത് പറയാനുണ്ട് ‘ എന്ന തലക്കെട്ടിൽ  സോഷ്യൽ വെൽഫെയർ അസോസിയേഷൻ, ബഹ്റൈൻ പ്രതിഷേധ രാവ് സംഘടിപ്പിച്ചു.  പാലത്തായി കേസ് ഇടത് സർക്കാർ അട്ടിമറിക്കുവാൻ ശ്രമിക്കുകയും പോക്സോ ചുമത്താതെ പ്രതിയെ രക്ഷപ്പെടുത്തുക വഴി  ഇരയാക്കപ്പെട്ട   അനാഥയായ നാലാം ക്ലാസുകാരിക്ക്  നീതി‌ നിഷേധിക്കപ്പെടുകയാണുണ്ടായത് എന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ച വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ ദേശീയ സെക്രട്ടറി ഇ. സി. ആയിശ പറഞ്ഞു. വ്യക്തമായ തെളിവുകൾ ഉണ്ടായിരിക്കെ തന്നെ അതിനെയൊക്കെ നിരാകരിച്ച്‌ പോക്സോ വകുപ്പ് എടുത്ത് കളഞ്ഞ്‌  ദുർബല വകുപ്പുകൾ ചേർത്ത  ക്രൈം ബ്രാഞ്ച് നടപടി ദുരുദ്ദേശപരമാണെന്നും ഉടൻ തന്നെ പുനരന്വേഷണം നടത്തണമെന്നും പ്രതിഷേധ രാവിൽ പങ്കെടുത്ത് സംസാരിച്ചവർ അഭിപ്രായപ്പെട്ടു. പോസ്കോ കേസുകൾ വർധിക്കുന്ന സാഹചര്യത്തില്‍  ചുറ്റുപാടിനെക്കുറിച്ച്‌ കുട്ടികൾക്ക്‌ മനസ്സിലാക്കുന്നതിനായി സ്‌കൂൾതലം മുതൽ ബോധവൽക്കരണവും ലൈംഗിക വിദ്യാഭ്യാസവും നൽകണമെന്നും ചർച്ചയിൽ അഭിപ്രായമുയർന്നു.  സംഗമത്തിൽ ഉഷാകുമാരി (വുമൺ ജസ്റ്റിസ് ‌വൈസ് പ്രസിഡന്റ്) മോഹിനി തോമസ് (ബഹ്റൈൻ കേരളീയ സമാജം വനിതാ വിംഗ് മുൻ പ്രസിഡന്റ്) ജമീല ഇബ്രാഹീം (ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വനിതാവിഭാഗം പ്രസിഡന്റ്) ഹേമ‌വിശ്വൻ, സുരഭി‌ ഹരീഷ്, പ്രിറ്റി വിനോദ്, സാജിത‌ സലീം, ഫസീല‌ ഹാരിസ്,‌ ഷംല ശരീഫ്, ഷഹീന നൗമൽ, സൗദ‌ പേരാമ്പ്ര, എന്നിവർ ഐക്യ ദാർഡ്യം പ്രഖ്യാപിച്ച്‌ സംസാരിച്ചു.

സോഷ്യൽ വെൽഫെയർ അസോസിയേഷന്‍ സെക്രട്ടറി റഷീദ സുബൈർ  അദ്ധ്യക്ഷത വഹിച്ച പ്രതിഷേധ രാവിന് സെക്രട്ടറി ജമീല അബ്ദുറഹ്മാൻ റഹ്‌മാൻ സ്വാഗതവും ഹസീബ ഇർശാദ്  നന്ദിയും പറഞ്ഞു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!