bahrainvartha-official-logo
Search
Close this search box.

കോവിഡ് റിലീഫ് – മൂന്നാം ഘട്ട ഭക്ഷണ കിറ്റുകളുമായി മലപ്പുറം ജില്ലാ കെഎംസിസി

IMG-20200725-WA0025

മനാമ: കോവിഡ് വ്യാപനം തുടരുമ്പോൾ ബഹ്‌റൈനിലെ കഷ്ടത അനുഭവിക്കുന്ന പ്രവാസികൾക്ക് കൈത്താങ്ങായി മലപ്പുറം ജില്ലാ കെഎംസിസി മൂന്നാം ഘട്ട റിലീഫ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഏകദേശം മുന്നൂറ്റി അൻപതിൽ പരം ഭക്ഷണ കിറ്റുകളും പതിനേഴായിരത്തിൽ അധികം ഇഫ്‌താർ ഭക്ഷണവും , ആയിരത്തോളം ചെറിയ പെരുന്നാൾ ഭക്ഷണവും വിതരണം ചെയ്ത മലപ്പുറം കമ്മിറ്റി സേവന പാതയിൽ സ്തുത്യർഹ്യമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു മുന്നോട്ട് പോവുകയാണ്. കോവിഡ് റിലീഫ് പ്രവർത്തനങ്ങൾ 150 ദിവസം പിന്നിടുമ്പോൾ ബുദ്ധിമുട്ടിലായ ഒരുപാട് പ്രവാസികൾക്ക് ആശ്വാസമേകുന്നതാണ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ . കോവിഡ് മഹാമാരിയെയും അതിജീവിച്ചു കഷ്ട്ടപ്പെടുന്ന സഹജീവികൾക്ക് തുല്യതയില്ലാത്ത സേവനപ്രവർത്തനങ്ങളാണ് മലപ്പുറം ജില്ലാ കമ്മിറ്റി വളണ്ടിയേഴ്‌സ് ചെയ്തു പോരുന്നത്.

കോവിഡ് റിലീഫ് – മൂന്നാം ഘട്ട ഭക്ഷണ കിറ്റുകളുടെ വിതരണത്തിൻന്റെ ഭാഗമായി 50 ഭക്ഷണ കിറ്റുകളാണ് മലപ്പുറം ജില്ല കമ്മിറ്റി കെഎംസിസി സംസ്ഥാന കമ്മിറ്റിയെ ഏൽപ്പിച്ചത്. മനാമ കെഎംസിസി ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ ജില്ല കമ്മിറ്റിക്കു വേണ്ടി സീനിയർ നേതാവും കെഎംസിസി സെക്രട്ടറിയേറ്റ് അംഗവുമായ V H അബ്ദുള്ള സാഹിബ് സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ സാഹിബിനു ഭക്ഷണ കിറ്റുകൾ കൈമാറി. ഒരു ചെറിയ ഫാമിലിക്ക് ഒരു മാസത്തേക്ക് ഭക്ഷണമുണ്ടാകാനുള്ള സദാനങ്ങളടങ്ങിയതാണ് ഒരു കിറ്റ് .

കോവിഡ് റിലീഫ് പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുന്ന ജില്ലാ കമ്മിറ്റിയെ സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ സാഹിബും സ്റ്റേറ്റ് കമ്മിറ്റി നേതാക്കളായ KP മുസ്തഫയും AP ഫൈസൽ സാഹിബും അഭിനന്ദിച്ചു. ഭക്ഷണ കിറ്റ് വിതരണ ചടങ്ങിൽ മലപ്പുറം ജില്ലാ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് അലി അക്ബർ കൈതമണ്ണ , ജനറൽ സെക്രെട്ടറി റിയാസ് വെള്ളച്ചാൽ , ഓർഗനൈസിങ് സെക്രെട്ടറി ഉമ്മർ കൂട്ടിലങ്ങാടി വൈസ്പ്രസിഡന്റുമാരായ ഷാഫി കോട്ടക്കൽ , റിയാസ് ഓമാനൂർ സെക്രട്ടറിമാരായ നൗഷാദ് മുനീർ പാണ്ടിക്കാട് , മുഹമ്മദ് മഹ്‌റൂഫ് ആലിങ്ങൾ , ജഷീർ ചങ്ങരംകുളം,ജില്ലാ കമ്മിറ്റി അംഗങ്ങളായ മുസ്തഫ മുത്തു മംഗലം , അബ്ദു റഹ്‌മാൻ വളാഞ്ചേരി തുടങ്ങിയവർ പങ്കെടുത്തു. തുടർന്നും കോവിഡ് എന്ന മഹാമാരി കൊണ്ട് ബുദ്ധിമുട്ടിലായ ബഹ്‌റൈനിലെ പ്രവാസികൾക്ക് വേണ്ടി സന്നദ്ധ സേവന പ്രവർത്തനങ്ങൾ ഊർജിതമാക്കി മുന്നോട്ട് പോവുമെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു. കമ്മിറ്റിയുടെ പ്രവർത്തനങ്ങളെ പിന്തുണക്കുന്ന എല്ലാവര്ക്കും കെഎംസിസി ബഹ്‌റൈൻ ജില്ലാ കമ്മിറ്റി നന്ദിയും കൃതജ്ഞതയും അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!