bahrainvartha-official-logo
Search
Close this search box.

ദുരിതകാലത്ത് കരുതലോടെ ജനങ്ങള്‍ക്കൊപ്പം ബഹ്‌റൈന്‍; 10,000ത്തിലേറെ ഭക്ഷണക്കിറ്റുകള്‍ വിതരണം ചെയ്തു

FOOD

മനാമ: കോവിഡ് ദുരിത കാലത്ത് ജനങ്ങള്‍ക്കൊപ്പം കരുതലോടെ ബഹ്‌റൈന്‍ ഭരണകൂടം. ‘ഫീനാഖൈര്‍’ പദ്ധതിയുടെ ഭാഗമായി 10,000ത്തിലേറെ ഭക്ഷണക്കിറ്റുകള്‍ വിതരണം ചെയ്തു. മുഹ്‌റഖ് ഗവര്‍ണറേറ്റാണ് ഭക്ഷണക്കിറ്റുകള്‍ വിതരണം ചെയ്തത്. നേരത്തെയും സമാന രീതിയില്‍ ഭക്ഷണ വിതരണം നടന്നിരുന്നു.

കോവിഡ് കാലത്ത് ദുരതിത്തിലായ പ്രവാസി തൊഴിലാളികള്‍ക്കും ഇതര കുടുംബങ്ങള്‍ക്കുമാണ് ഭക്ഷണമെത്തിച്ചതെന്ന് ഗവണര്‍റേറ്റിലെ പോലീസ് ഡയറക്ട്രേറ്റ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര് സലാഹ് അല്‍ ഡോസ്റ്രി വ്യക്തമാക്കി. സന്നദ്ധ സംഘടനകളും വളണ്ടിയേഴ്‌സുമായി ചേര്‍ന്നാണ് ഭക്ഷണം വിതരണം ചെയതതെന്നും അദ്ദേഹം വ്യക്തമാക്കി. ബഹ്‌റൈനില്‍ പ്രതിസന്ധിയാലവര്‍ക്ക് നിരവധി സഹായങ്ങള്‍ നല്‍കി ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് മുഖറഖ് ഗവര്‍ണറേറ്റ് നടത്തിവരുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!