bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈനില്‍ വേനല്‍ ശക്തമാകുന്നു; ആരോഗ്യ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുക, കൊറോണയ്ക്ക് സമാന ലക്ഷണങ്ങള്‍ക്ക് സാധ്യത

bahrain climate

മനാമ: ബഹ്‌റൈനില്‍ വേനല്‍ താപനില വര്‍ദ്ധിക്കുന്നു. 39 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് സമീപ ദിവസങ്ങളില്‍ ബഹ്‌റൈനില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന താപനില. വരും ദിവസങ്ങളില്‍ താപനില ഉയര്‍ന്നേക്കുമെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. ആരോഗ്യ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം.

കൃത്യമായ ഇടവേളകളില്‍ വെള്ളം ധാരാളമായി കുടിക്കുകയും ചൂട് വളരെ കൂടുതല്‍ ഉള്ള സമയങ്ങളില്‍ പരമാവധി പുറത്തിറങ്ങാതിരിക്കുകയും ചെയ്യണം. ഉച്ചസമയങ്ങളില്‍ സൂര്യ പ്രകാശം നേരിട്ട് ശരീരത്തില്‍ പതിക്കുന്നത് പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കേണ്ടതാണ്. നിലവില്‍ ഉച്ചസമയങ്ങളില്‍ പുറം ജോലികള്‍ക്ക് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുറംജോലികള്‍ ചെയ്യുന്ന തൊഴിലാളികള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

‘സ്‌ട്രോക്ക്’ പോലുള്ള അസുഖങ്ങള്‍ ചൂട് കാലത്ത് കൂടുതലാണ്. കൊറോണ വൈറസിന് സമാനമായ ലക്ഷണങ്ങളും ചൂട് കാലത്ത് പ്രത്യക്ഷമാവാന്‍ സാധ്യതയുണ്ട്. ജനങ്ങള്‍ പരിഭ്രാന്തരാകാതെ ലക്ഷണങ്ങളെ കരുതലോടെ നിരീക്ഷിക്കുകയും വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കുകയും വേണം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!