“തുമ്പക്കുടം” തുമ്പമൺ പ്രവാസി അസോസിയേഷൻ തുമ്പമൺ സർക്കാർ ആശുപത്രിക്ക് “വാട്ടർ കൂളർ”സംഭാവനയായി നൽകി

മനാമ: ബഹ്റൈറൈനിലേയും സൗദിയിലെയും പ്രവാസികളായ തുമ്പമൺ നിവാസികൾ ചേർന്ന് രൂപം നൽകിയ സംഘടനയാണ് തുമ്പക്കുടം. തുമ്പമൺ ഗ്രാമ പഞ്ചായത്തിന്റെ വികസനത്തിനും ആതുര,സാമൂഹിക സേവനത്തിനും വേണ്ടിയാണ് സംഘടന രൂപം കൊണ്ടത്. അതിന്റെ ഭാഗമായി ആദ്യ ചാരിറ്റി പ്രവർത്തനത്തിന് ,തുമ്പമൺ സർക്കാർ ആശുപത്രിയിലേക്ക് വാട്ടർ കൂളർ സംഭാവനയായി നൽകി തുടക്കം കുറിച്ചു. ഈ ചടങ്ങിൽ പച്ചായത്തിലെ പൗരപ്രമുഖരും,സാമൂഹിക പ്രവർത്തകരും പങ്കെടുത്തു.