ബോംബ് സ്ഫോടന കേസിലെ പ്രതിക്ക് വധശിക്ഷ

മനാമ: ബോംബ് സ്ഫോടന കേസിലെ പ്രതിക്ക് വധശിക്ഷ. 2014 ഡിസംബർ 8, 9 തീയ്യതികളിലായി ദെമി സ്ഥാനിലും കർസ കാനിലുമായി നടന്ന ബോംബ് സ്ഫോടന കേസിൽ അറസ്റ്റിലായ ഹുസൈൻ അബ്ദുല്ല ഖലിൽ ഇബ്രാഹിമിനാണ് വധശിക്ഷ. ഹൈ ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്.

ആദ്യ സ്ഫോടനത്തിൽ ജോർദാനിയൻ പോലീസ് അലി മുഹമ്മദ് അലിയും രണ്ടാമത്തെ സ്ഫോടനത്തിൽ ബഹ്റൈൻ പൗരനായ അബ്ദുൾ കരീം മുഹമ്മദ് ജാഫറുമാണ് മരിച്ചത്. സ്ഫോടനത്തിൽ ഇന്ത്യൻ പൗരനായ 36 വയസ്സുകാരന് സാരമായി പരിക്കേറ്റിരുന്നു.