മനാമ: ചുട്ടു പൊള്ളുന്ന വേനലിൽ ദാഹിച്ചു വലയുന്ന പറവകൾക്ക് ദാഹജലമൊരുക്കി കൊണ്ട് ബഹ്‌റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി മാതൃകയാകുന്നു.
ജീവ കാരുണ്യ മേഖലകളിൽ അതിന്റെതായ മുദ്രകൾ ചാർത്തി കൊണ്ട് അനസ്യൂതം ജൈത്ര യാത്ര തുടർന്ന് കൊണ്ടിരിക്കുന്ന ജില്ലാ കെഎംസിസി യുടെ കരുതൽ പറവകൾക്കും നൽകി കൊണ്ട് കോഴിക്കോട് ജില്ലാ കെഎംസിസി യുടെ പറവകൾക്ക് ഒരു തുള്ളി ദാഹജലം ചാല്ലെഞ്ച് ക്യാമ്പയിന്റെ ജില്ലാ തല ഉത്ഘാടനം ബഹ്‌റൈൻ കെഎംസിസി അധ്യക്ഷൻ ഹബീബ് റഹ്മാൻ സാഹിബ് നിർവഹിച്ചു. സഹജീവികളോടെന്നല്ല
ഭൂമിയിലെ എല്ലാ ജീവജാലങ്ങളോടും കരുണ കാണിക്കണമെന്നതരത്തിലുള്ള ചലഞ്ച് കാമ്പയിൻ പ്രവാസികൾ ഏറ്റെടുക്കണമെന്നു കെഎംസിസി സംസ്ഥാന പ്രസിഡന്റ് “പറവകൾക് ഒരു തുള്ളി ദാഹജലം” പദ്ധതി ഉദ്‌ഘാടനം ചെയ്ത്കൊണ്ട് പറഞ്ഞു.
ചടങ്ങിൽ ജില്ലാ നേതാക്കളായ ശരീഫ് വില്യാപ്പള്ളി, അബൂബക്കർ ഹാജി മുട്ടുങ്ങൽ, ഇസ്ഹാഖ് വില്യാപ്പള്ളി. അസീസ് പേരാമ്പ്ര, ഹസ്സൻ കോയ പൂനത്, കാസിം നൊച്ചാട്, ജെ പി കെ തിക്കോടി, ശിഹാബ് പ്ലസ് എന്നിവർ സന്നിഹിതരായിരുന്നു.
ജില്ലയിലെ എല്ലാ മണ്ഡലം പഞ്ചായത്ത് കമ്മിറ്റികളും ഈ പദ്ധതിയുടെ ഭാഗമായി പറവകൾക്ക് ദാഹജലം ഒരുക്കുമെന്ന് ജില്ലാ ആക്ടിങ് പ്രസിഡന്റ് ശരീഫ് വില്യാപ്പള്ളി അറിയിച്ചു.