മനാമ: കൊല്ലം സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ബഹ്റൈനിൽ നിര്യാതനായി. ഏരൂർ മണലിൽ പാറവിള പുത്തൻവീട് ജയപ്രകാശ് (45) ആണ് മരിച്ചത്. പ്ലംബറായി ജോലി ചെയ്തു വരികയായിരുന്നു. ഗുദൈബിയയിതല താമസ സ്ഥലത്ത് മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. മൃതദേഹം സൽമാനിയ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. ഭാര്യ: രശ്മി. മകൾ: അഭിനന്ദ എന്നിവർ നാട്ടിലാണ്.