ഫീനാ ഖൈർ’ ഭക്ഷണക്കിറ്റുകൾ ബഹ്റൈന്‍ സമസ്തക്ക് കൈമാറി

Screenshot_20200727_092359
മനാമ: കൊവിഡിനെ തുടര്‍ന്ന് ബഹ്റൈന്‍ റോയൽ ഹ്യുമാനിറ്റേറിയൻ ഫൌണ്ടേഷൻ നടത്തിവരുന്ന ‘ഫീനാ ഖൈർ’  ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി തയ്യാറാക്കിയ ഭക്ഷണ കിറ്റുകള്‍ അധിക‍ൃതര്‍ സമസ്ത ബഹ്റൈന് കൈമാറി.
ഇത് മൂന്നാം തവണയാണ്  അര്‍ഹരിലേക്ക് എത്തിക്കാനായി ഭക്ഷണ കിറ്റുകള്‍ സമസ്തക്ക് കൈമാറുന്നത്.
കാപിറ്റൽ ഗവർണറേറ്റിലെ സ്ട്രാറ്റജിക് പ്ലാനിങ്ങ് ആൻഡ് പ്രോജെക്ട്സ് മാനേജ്മെന്റ് ഭാരവാഹികളില്‍ നിന്നും സമസ്ത ബഹ്റൈന്‍ ഭാരവാഹികളായ എസ്.എം അബ്ദുല്‍ വാഹിദ്, അശ്റഫ് കാട്ടില്‍ പീടിക എന്നിവരാണ് ഭക്ഷണ കിറ്റുകള്‍ ഏറ്റുവാങ്ങിയത്.
ബഹ്‌റൈൻ യുവജന ക്ഷേമ വിഭാഗം തലവനും ആർ.എച്ച്.എഫ്. ചെയർമാനുമായ ശൈഖ്‌ നാസർ ബിൻ ഹമദ് ആൽ ഖലീഫ യാണ് ‘ഫീനാ ഖൈർ'(ഞങ്ങളില്‍ നന്മയുണ്ട്) എന്ന പദ്ധതിയുടെ ഭാഗമായി ‘വീട്ടിലേക്കുള്ള ഭക്ഷണം’ എന്ന പേരില്‍ ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തു വരുന്നത്.
കൊവിഡിനെ തുടര്‍ന്ന് രാജ്യത്ത് ലോക്ക്ഡൗന്‍ പ്രഖ്യാപിച്ചതു മുതല്‍ തങ്ങളുടെ പൗരന്മാരെ ചേര്‍ത്തു പിടിക്കുകയാണ് ബഹ്റൈന്‍. ‘ഫീനാ ഖൈർ’ അതില്‍ ഒരു സുപ്രധാന പദ്ധതിയാണ്. രാജ്യത്തെ വിവിധ പ്രവാസി സംഘടനകള്‍ ഉള്‍പ്പെടെ നേരിട്ടും അല്ലാതെയും ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തു വരുന്നുണ്ട്.
ഇത്തരം അനിവാര്യ ഘട്ടങ്ങളില്‍ പ്രവാസികളടക്കമുള്ള രാജ്യത്തെ പൗരന്മാരെയെല്ലാം ചേര്‍ത്തു പിടിക്കുന്ന രാജ്യത്തെയും ഭരണ നേതൃത്വത്തെയും അഭിനന്ദിക്കുന്നതായും അവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നതായും സമസ്ത ബഹ്റൈന്‍ നേതാക്കള്‍ അറിയിച്ചു.

ഓരോ ഘട്ടത്തിലും സമസ്തയിലെത്തിക്കുന്ന ഈ ഭക്ഷണ കിറ്റുകള്‍ സമസ്തയുടെയും എസ്.കെ.എസ്.എസ്.എഫ് സന്നദ്ധ വിഭാഗമായ വിഖായയുടെയും നേതൃത്വത്തിലാണ് അര്‍ഹരിലേക്ക് എത്തിക്കുന്നത്.
പ്രവാസികള്‍ക്കിടയില്‍ കിറ്റു വിതരണം നടത്തുന്നതോടൊപ്പം പ്രയാസമനുഭവിക്കുന്നവരെ ചേർത്ത് പിടിക്കുന്ന സേവന പ്രവർത്തനങ്ങൾ സമസ്തയുടെ നേതൃത്വത്തില്‍ തുടരുമെന്നും, ബഹ്റൈനില്‍ പ്രയാസമനുഭവിക്കുന്ന പ്രവാസികള്‍ക്കെല്ലാം സമസ്തയുടെ പ്രവർത്തകരുമായി ബന്ധപ്പെടാവുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!