മനാമ: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സന്നദ്ധ സംഘടനകളുമായി ചേര്‍ന്ന് മാസ്‌കുകള്‍ നിര്‍മ്മിച്ച് ബഹ്‌റൈന്‍. പോലീസ് ഡിപാര്‍ട്ട്‌മെന്റ് ഉള്‍പ്പെടെയുള്ള സുരക്ഷാ വകുപ്പുകളുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. പ്രാദേശികമായി മാസ്‌ക് നിര്‍മ്മാണത്തിലൂടെ കോറോണ പ്രതിരോധ നിര്‍ദേശങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനും സതേണ്‍ ഗവര്‍ണറേറ്റ് ലക്ഷ്യമിടുന്നുണ്ട്.
ഇപ്പോള്‍ 3000 മാസ്‌കുകളാണ് പ്രദേശികമായി നിര്‍മ്മിച്ചിരിക്കുന്നത്. ഇത് സതേണ്‍ ഗവണ്‍റേറ്റിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്തു. തികച്ചും സൗജന്യമായി സാധാരണക്കാരായ ആളുകള്‍ക്കാണ് മാസ്‌കുകള്‍ വിതരണം ചെയ്തത്.
നിലവില്‍ മാസ്‌ക് ധരിക്കാതെ പൊതുസ്ഥലങ്ങളിലെത്തുന്നതിന് നിയന്ത്രണമുണ്ട്. നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം. കോവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍ ജനങ്ങള്‍ കര്‍ശനമായി പാലിച്ചാല്‍ മാത്രമെ മഹമാരിയെ രാജ്യത്ത് നിന്ന് തുടച്ച് നീക്കാന്‍ കഴിയുവെന്ന് നേരത്തെ ഭരണാധികാരികള്‍ ചൂണ്ടിക്കാണിച്ചിരുന്നു.
ജനങ്ങളുടെ സഹകരണത്തോടെ മാസ്‌ക് നിര്‍മ്മാണം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്ത് ബോധവല്‍ക്കരണം ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം. ഇതുവരെ 15,000ത്തിലധികം കേസുകളാണ് മാസ്‌ക് ധരിക്കാത്തതിന് രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.