തിരുവന്തപുരം: കേരളത്തില്‍ ഇന്ന് 745 പേര്‍ കോവിഡില്‍ നിന്ന് മുക്തി നേടി. 702 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗബാധിതരേക്കാള്‍ കൂടുതലാണ് ഇന്ന് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്. രോഗം സ്ഥിരീകരിച്ചതില്‍ സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിച്ചത് 483 പേര്‍ക്കാണ്. ഇതില്‍ 35 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്തു നിന്ന് വന്ന 75പേര്‍ക്കും, മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 91 പേര്‍ക്കൂം , 43 ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചത്.
തിരുവനന്തപുരം 161 മലപ്പുറം 86 ഇടുക്കി 70 കോഴിക്കോട് 68 കോട്ടയം 59 പാലക്കാട് 41 കണ്ണൂർ 38 കാസർകോട് 38 ആലപ്പുഴ 30 കൊല്ലം 22 പത്തംനിട്ട 17 വയനാട് 17 എറണാകുളം 15 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്.
കഴിഞ്ഞ 24 മണിക്കൂറില്‍ 18417 സാമ്പിൾ പരിശോധിച്ചു. 155148 പേരാണ് നിരീക്ഷണത്തിൽ 9397 പേര്‍ ആശുപത്രിയിൽ ഉണ്ട്. ഇന്ന് 1237 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 9611 പേര്‍ ചികിത്സയിൽ. 354480 സാമ്പിളുകള്‍ പരിശോധനയക്ക് അയച്ചു. 495 ഹോട്ട്സ്പോര്‍ട്ടുകളാണ് ഉള്ളത്.