bahrainvartha-official-logo

കേരളത്തില്‍ ഇന്ന് കോവിഡ് ബാധിച്ച് രണ്ട് പേര്‍ കൂടി മരണപ്പെട്ടു; വൈറസ് ബാധ സ്ഥിരീകരിച്ചത് മരണശേഷം

covid

ആലപ്പുഴ: കേരളത്തില്‍ ഇന്ന് രണ്ട് പേര്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടു. ആലപ്പുഴ സ്വദേശി ത്രേസ്യാമ്മ(62), കാസര്‍കോട് താളിപ്പടപ്പ് സ്വദേശി കെ ശശിധര എന്നിവരാണ് ഇന്ന് മരണപ്പെട്ടത്. ഇരുവര്‍ക്കും മരണ ശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കിയിട്ടുണ്ട്. കാസര്‍?ഗോഡ് സ്വദേശിയുടെ സമ്പര്‍ക്കപ്പട്ടിയില്‍ ഏതാണ്ട 100ഓളം പേരുണ്ടെന്നാണ് ജില്ലാ അധികൃതര്‍ നല്‍കുന്ന സൂചന.

വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയ്ക്ക് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് ത്രേസ്യാമ്മ മരണപ്പെടുന്നത്. പിന്നീട് കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം പരിശോധന നടത്തി. ഇതില്‍ രോ?ഗം സ്ഥിരീകരിക്കുകകയായിരുന്നു. ഭാരത് ബീഡി കോണ്‍ട്രാക്ടറായ ശശിധര ഒരാഴ്ച്ചയായി കടുത്ത പനിയും ജലദോശത്തിനും ചികിത്സയിലായിരുന്നു. ഇതുവരെ 6 പേരാണ് കാസര്‍?ഗോഡ് കോവിഡ് ബാധിച്ച് മരണപ്പെട്ടിരിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

GCC News

More Posts

error: Content is protected !!