മനാമ: കൊലപാതക കുറ്റത്തിന് 15 വര്‍ഷം ശിക്ഷിക്കപ്പെട്ട ബഹ്‌റൈനി സഹോദരങ്ങളുടെ അവസാന അപ്പീലും കോടതി തള്ളി. ഇതോടെ ഇരുവരും ശിക്ഷ പൂര്‍ണമായും അനുഭവിക്കേണ്ടി വരും. 2018ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 58കാരനായ ബഹ്‌റൈനി പൗരനെ ഇരുവരും ചേര്‍ന്ന് ഇരുമ്പുദണ്ഡുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്.
ഇരയുടെ മൃതദേഹം 7 ദിവസങ്ങള്‍ക്ക് ശേഷമാണ് കണ്ടെത്തിയത്. ഡിഎന്‍എ പരിശോധനയ്ക്ക് ശേഷമാണ് ഇയാളുടെ വ്യക്തി വിവരങ്ങള്‍ ലഭ്യമായത്. പ്രതികള്‍ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയായിരുന്നുവെന്ന് കോടതി കണ്ടെത്തി. മയക്കുമരുന്ന് വ്യാപാരവുമായി ബന്ധപ്പെട്ട കുടിപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് കണ്ടെത്തിയത്.
പ്രതികള്‍ക്ക് യഥാക്രമം 29, 34 വയസ് പ്രായവരും. വ്യക്തി വിവരങ്ങള്‍ ലഭ്യമല്ല. കൊലപാതകം, ഗൂഢാലോചന, മോഷണം, പിടിച്ചുപറി തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.