മനാമ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബഹ്റൈൻ റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ നടത്തിവരുന്ന ‘ഫീനാ ഖൈർ’ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി തയ്യാറാക്കിയ ഭക്ഷണ കിറ്റുകൾ കൈമാറി. കാപിറ്റൽ ഗവർണറേറ്റിലെ സ്ട്രാറ്റജിക് പ്ലാനിങ്ങ് ആൻഡ് പ്രോജെക്ട്സ് മാനേജ്മെന്റ് ഭാരവാഹികളിൽ നിന്നും പടവ് കുടുംബ വേദി പ്രസിഡന്റ് സുനിൽ ബാബു സെക്രട്ടറി മുസ്തഫ പട്ടാമ്പി എന്നിവർ ഭക്ഷണ കിറ്റുകൾ ഏറ്റുവാങ്ങി.