bahrainvartha-official-logo
Search
Close this search box.

കോവിഡ് ദുരിതത്തില്‍ പ്രവാസികള്‍ക്ക് കൈത്താങ്ങുമായി വെല്‍കെയര്‍; ഭക്ഷ്യധാന്യ വിതരണം അഞ്ചാംഘട്ടത്തിലേക്ക്

welcare

മനാമ: കോവിഡ് വ്യാപനത്തോടെ പ്രയാസത്തിലായ പ്രവാസികള്‍ക്ക് കൈത്താങ്ങുമായി സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ജനസേവന വിഭാഗമായ വെല്‍കെയര്‍. ബലിപെരുന്നാള്‍ സന്തോഷങ്ങള്‍ എല്ലാവരുടെതുമാക്കാന്‍ഈദ് സൗഹൃദ കിറ്റുകളൊരുക്കുകയാണ് ഇത്തവണ വെല്‍കെയര്‍.

അടുപ്പം കുറഞ്ഞാലും അടുപ്പുകള്‍ പുകയണം എന്ന പേരില്‍ നാനൂറോളം കുടുംബങ്ങള്‍ക്കും മൂവായിരത്തോളം ഗാര്‍ഹിക ഗാര്‍ഹികേതര തൊഴിലാളികള്‍ക്കും ഭക്ഷ്യധാന്യങ്ങളടങ്ങിയ കിറ്റുകളും ജീവന്‍ രക്ഷാ ഔഷധങ്ങളും എത്തിച്ചു നല്‍കിയതായി ഭാരവാഹികള്‍ വ്യക്തമാക്കി. കോവിഡ് പ്രതിസന്ധിയില്‍ നാട്ടിലേക്ക് മടങ്ങാന്‍ എയര്‍ ടിക്കറ്റിന് പ്രയാസപ്പെട്ട53 പ്രവാസികള്‍ക്ക് യാത്രാ ടിക്കറ്റുകളും സുമനസ്സുകളുടെ സഹായത്തോടെനല്‍കാന്‍ ഈ കാലയളവില്‍ വെല്‍കെയറിന് സാധിച്ചു. ബുദ്ധിമുട്ടുന്ന പ്രവാസികള്‍ക്ക് കൈത്താങ്ങായി തുടര്‍ന്നും സജീവ സാന്നിദ്ധ്യമാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

വെല്‍കെയര്‍ ഒരുക്കുന്ന ഈദ് സൗഹൃദ കിറ്റുകളില്‍ പങ്കാളികളാവാന്‍ താല്പര്യമുള്ളവര്‍ക്ക് ടീം വെല്‍കെയറുമായ് ബന്ധപ്പെടാവുന്നതാണ് എന്ന് സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ ബദറുദ്ദീന്‍ പൂവാര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 36710698 ്യു 33935588 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!