മനാമ: പുതിയ ഇന്ത്യന്‍ അംബാസഡര്‍ പിയൂഷ് ശ്രീവാസ്തവ ബഹ്‌റൈനിലെത്തി. എയര്‍ ഇന്ത്യയുടെ വന്ദേഭാരത് വിമാനത്തിലാണ് കഴിഞ്ഞ ദിവസം പിയൂഷ് ശ്രീവാസ്തവ ബഹ്‌റൈനിലെത്തിയത്. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം പത്ത് ദിവസം വീട്ടുനിരീക്ഷണത്തില്‍ കഴിഞ്ഞ ശേഷം ചുമതയേല്‍ക്കും.
1998ലാണ് പിയൂഷ് ശ്രീവാസ്തവ ഇന്ത്യന്‍ വിദേശകാര്യ വകുപ്പില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ബഹ്റൈനില്‍ നിയമിതനാവുന്നതിന് മുന്‍പ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്‍ സെക്രട്ടറിയായി (നോര്‍ത്ത്) സേവനമനുഷ്ഠിച്ച് വരികയായിരുന്നു.
ജര്‍മ്മനി, നേപ്പാള്‍, ഭൂട്ടാന്‍ തുടങ്ങിയ രാജ്യങ്ങളിലെ എംബസികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഘാനയിലെ ഡെപ്യൂട്ടി ചീഫ് കമ്മീഷനായും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. ഘാനയിലെ ഇന്ത്യന്‍ എംബസിയിലെ ജോലിക്ക് ശേഷമായിരുന്നു വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്‍ സെക്രട്ടറിയായി ചുമതലേയേറ്റത്.