bahrainvartha-official-logo
Search
Close this search box.

കോവിഡ്-19; ബഹ്റൈനിൽ ഒരു മരണം കൂടി, 421 പേർക്ക് രോഗമുക്തി, 439 പുതിയ കേസുകൾ

IMG-20200729-WA0024

മനാമ: ബഹ്‌റൈനില്‍ കോവിഡ്-19 ബാധിച്ച് ഒരാൾ കൂടി മരണപ്പെട്ടു. 54 കാരനായ പ്രവാസിയാണ് മരിച്ചത്. ഇതോടെ ആകെ മരണ സംഖ്യ 142 ആയി. ഒടുവിലായി 421 പേര്‍ കൂടി രോഗ മുക്തി നേടിയിട്ടുണ്ട്. ഇതോടെ രാജ്യത്ത് ആകെ രോഗമുക്തരായവരുടെ എണ്ണം 36531 ആയി ഉയർന്നു. അതേസമയം ജൂലൈ 27 ന് 24 മണിക്കൂറിനിടെ 9477 പേരിൽ നടത്തിയ പരിശോധനയിൽ പുതുതായി 439 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇവരില്‍ 187 പേര്‍ പ്രവാസി തൊഴിലാളികളാണ്. മറ്റുള്ളവർക്ക് സമ്പര്‍ക്കത്തിലൂടെയും വിദേശത്ത് നിന്ന് എത്തിയത് വഴിയുമാണ് രോഗം പകര്‍ന്നിരിക്കുന്നത്.

നിലവില്‍ 3248 പേരാണ് രാജ്യത്ത് കോവിഡ്-19 ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ചികിത്സയിലുള്ളവരിൽ 49 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇതുവരെ 808276 പേരെ രാജ്യത്ത് പരിശോധനകൾക്ക് വിധേയമാക്കിയിട്ടുണ്ട്. ബലിപെരുന്നാൾ അവധി ദിനങ്ങളിൽ ജനങ്ങൾ പരമാവധി സമ്പർക്കങ്ങൾ ഒഴിവാക്കി ആഘോഷങ്ങൾ വീടുകളിൽ തന്നെ നിർവഹിക്കാൻ ജാഗ്രത കാണിക്കണമെന്ന് ആരോഗ്യ മന്ത്രാലയത്തിൻ്റെ നിർദ്ദേശമുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!