bahrainvartha-official-logo
Search
Close this search box.

തണൽ ബഹ്റൈൻ ചാപ്റ്റർ ഒരുക്കിയ രണ്ടാമത്തെ ചാർട്ടേർഡ് വിമാനവും നാടണഞ്ഞു

Screenshot_20200729_191102

മനാമ: സ്വദേശത്തും വിദേശത്തുമായി പ്രവാസികൾക്ക് ജീവിതത്തിന്റെ സമസ്ത മേഖലകളിലും “തണലായി” പ്രവർത്തിക്കുന്ന തണലിന്റെ ബഹ്‌റൈൻ ചാപ്റ്റർ കോവിഡ് വ്യാപനം മൂലം യാത്ര ചെയ്യുവാൻ പ്രയാസപ്പെട്ടിരുന്ന ബഹ്‌റൈൻ പ്രവാസികളെ സഹായിക്കുവാനായി ഫഹദാൻ ട്രാവൽസ് ഗ്രൂപ്പുമായി ചേർന്ന് ഏർപ്പെടുത്തിയ ചാർട്ടേർഡ് ഫ്ളൈറ്റിന്റെ രണ്ടാമത്തെത് ഇന്നലെ നൂറ്റി അറുപത്തി ഒൻപത് യാത്രക്കാരുമായി കോഴിക്കേട്ടേക്ക് പറന്നുയർന്നു.

അർഹരായ നിരവധി യാത്രക്കാർക്ക് സൗജന്യയാത്രയും ഒരുക്കിയാണ് “തണൽ” ഫ്‌ളൈറ്റുകൾ ഒരുക്കിയത്. സഹജീവികളുടെ പ്രയാസങ്ങളിൽ കഴിയുന്ന എല്ലാ മേഖലകളിലും ഒരു കൈത്താങ്ങാവുക എന്ന നയമാണ് ഇവിടെയും ഞങ്ങൾ ഒരുക്കിയതെന്ന് തണൽ ചെയർമാൻ
ശ്രീ. അബ്ദുൽ മജീദ് തെരുവത്ത് , ശ്രീ. ഹമീദ് പോതിമഠത്തിൽ, ടിപ്പ് ടോപ് ഉസ്മാൻ ജനറൽ സെക്രട്ടറി ശ്രീ. മുജീബ് മാഹി എന്നിവർ പറഞ്ഞു

യാത്രക്കാർക്ക് മിതമായ നിരക്കും അർഹരായവർക്ക് സൗജന്യമായി യാത്ര ചെയ്യുവാനുള്ള സൗകര്യവും ഒരുക്കുവാൻ സഹായിച്ച അലി വെൻച്വർ, ജമാൽ ഷുവൈതർ, ഫഹദാൻ ഗ്രൂപ്പ്, കാസറോണി, കെ സിറ്റി എന്നീ സ്ഥാപനങ്ങളെയും ശ്രീ, സുഖു, ശ്രീ. സമദ്, ശ്രീ. നജീബ് കടലായി റാഷിദ് കണ്ണങ്കോട്ട് തുടങ്ങി ചില വ്യക്തികളെയും ഈ പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച തണലിന്റെ ഭാരവാഹികളെയും പ്രവർത്തകരെയും ഇത്തരുണത്തിൽ നന്ദിയോടെ ഓർക്കുന്നതായി തണൽ ഭാരവാഹികൾ പറഞ്ഞു .

തണൽ ഏർപ്പെടുത്തിയ രണ്ടുഫ്‌ളൈറ്റുകളിലുമായി യാത്ര ചെയ്ത നിരവധി യാത്രക്കാർ അവരുടെ അനുഭവങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കു വെക്കുന്നുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!